Kerala

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കീം പരീക്ഷയ്‌ക്കെത്തിയ മുന്നൂറിലധികം രക്ഷിതാക്കൾക്കെതിരെ കേസ്

  • 22nd July 2020
  • 0 Comments

തിരുവനന്തപുരം: കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ തെറ്റിച്ച് തടിച്ചു കൂടിയതിനെതിരെയാണ് പോലീസ് നടപടി. പരീക്ഷക്കായ് ആളുകൾ സാമൂഹിക അകലം പോലും പാലിക്കാതെ പരീക്ഷയ്ക്ക് എത്തിയത് നേരത്തെ വിവാദമായിരുന്നു. ണ്ടാലറിയാവുന്ന മുന്നൂറിലധികം രക്ഷിതാക്കള്‍ക്കെതിരെ മെഡിക്കല്‍ കോളജ്, മ്യൂസിയം പൊലീസ് കേസെടുത്തത്. രണ്ടു സ്റ്റേഷന്‍ പരിധിയിലുള്ള കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും കൂട്ടംകൂടിയെന്നാണു പൊലീസ് പറയുന്നത്.

Kerala News

പാലത്തായി കേസ്: പ്രതിയെ രക്ഷപ്പെടാൻ അനുവദിച്ചത് സാക്ഷര കേരളത്തിന് അപമാനകരം – ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം

  • 18th July 2020
  • 0 Comments

കോഴിക്കോട്: പാലത്തായിയില്‍ 10 വയസ്സുകാരി സ്‌കൂളില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ ബി.ജെ.പി നേതാവിനെതിരെ പോക്‌സോ കുറ്റം ചുമത്താതെ ജാമ്യം ലഭിക്കാന്‍ സാഹചര്യമൊരുക്കിയത് അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഒരു കൊച്ചു പെണ്‍കുഞ്ഞ് ക്രൂരമായ പീഡനത്തിനിരയായ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്താതെയും ശരിയായ കുറ്റപത്രം സമര്‍പ്പിക്കാതെയും പ്രതിയെ രക്ഷപ്പെടാൻ അനുവദിച്ചത് സാക്ഷരകേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്. ഈ വിഷയത്തില്‍ സ്ഥലം എം.എല്‍.എയും ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമായ […]

Kerala

സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ എൻ ഐ എ കോടതിയിൽ ആവശ്യപ്പെട്ടേക്കും

  • 13th July 2020
  • 0 Comments

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ബാംഗ്ലൂരിൽ നിന്നും പിടികൂടിയ ഇവരെ കഴിഞ്ഞ ദിവസം ഉച്ചയോടെ കേരളത്തിലെത്തിച്ച ശേഷം ആലുവ ആശുപത്രിയിലാണ് സാമ്പിളുകൾ പരിശോധിച്ചത്. ശേഷം കോടതിയിൽ ഹാജരാക്കി ഇരുപേരെയും എൻ ഐ എ കോടതി റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി 10 ദിവസത്തേക്ക് വിട്ടു കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് ഇന്ന് കോടതിയെ അറിയിച്ചേക്കും. സ്വപ്നയ്ക്ക് നിയമ നടപടികള്‍ക്കായി അഭിഭാഷകയെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

National News

രാജ്യത്ത് കോവിഡ് കേസുകൾ ഏഴ് ലക്ഷം കടന്നു 24 മണിക്കൂറിനിടെ 22,752 പുതിയ പോസിറ്റീവ് കേസുകളും 482 മരണവും

രാജ്യത്ത് കോവിഡ് ഭീതി ശക്തമായി തുടരുന്നു. രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. മരണ സംഖ്യ 20,642 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരുടെ എണ്ണം 7,42,417 ലക്ഷം.കഴിഞ്ഞ ദിവസം മാത്രം 22,752 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 482 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പുതിയ കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 61.53 ശതമാനമായി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് […]

Kerala

വെള്ളാപ്പള്ളി നടേശനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചു

ആലപ്പുഴ: എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചു. വിശ്വാസ വഞ്ചന, തിരിമറി അടക്കമുള്ള വകുപ്പ് ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സാമ്പത്തിക തിരിമറി നടന്നതായി തെളിഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്. ക്രൈം ബ്രാഞ്ച് മേധാവി ഉടൻ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും എസ്എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിവെടുത്ത് ലഭിച്ച തുകയിൽ 55 ലക്ഷത്തോളം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. അതെ സമയം കൂടുതൽ പലിശ […]

Local

ദേശീയ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കുന്ദമംഗലം പി എച്ച് സിയിലെ ഡോക്ടർമാരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കുന്ദമംഗലം യൂണിറ്റ് ആദരിച്ചു.

കുന്ദമംഗലം: ദേശീയ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കുന്ദമംഗലം പി എച്ച് സിയിലെ ഡോക്ടർമാരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കുന്ദമംഗലം യൂണിറ്റ് ആദരിച്ചു. പ്രൈമറി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന കരീം, ഡോക്ടർ അപർണ കെ എന്നിവരെ യൂത്ത് വിങ് യൂനിറ്റ് പ്രസിഡൻ്റ് അഷ്റഫ് സിറ്റി ഫാൻസി പൊന്നാട അണിയിച്ചു ആധരിച്ചു.  ചടങ്ങിൽ കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ കെ ജൗഹർ, ജനറൽ സെക്രട്ടറി മുസ്തഫ(സഫീന),വൈസ് പ്രസിഡണ്ട് അബ്ദുൽ […]

Kerala

തിരുവനന്തപുരത്ത് ആശങ്ക തുടരുന്നു നിരീക്ഷണം കടുപ്പിക്കും കടകംപള്ളി സുരേന്ദ്രൻ

  • 28th June 2020
  • 0 Comments

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും. ഉറവിടമില്ലാത്ത രോഗ ബാധിതർ ജില്ലയിലുള്ളത് ആശങ്ക ഉയർത്തുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.‌ തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. എന്നാൽ നിലവിൽ നഗരം അടച്ചിടേണ്ട സാഹചര്യമില്ലായെന്നും അദ്ദേഹം സൂചിപ്പിച്ചു. പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കുമെന്ന് മന്ത്രി അറിയിച്ചു. നിർദേശങ്ങൾ പാലിക്കാത്ത ചില കേസുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു .

Kerala

കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കു കൂടി കോവിഡ്; ഒരാള്‍ക്ക് രോഗമുക്തി

  • 18th June 2020
  • 0 Comments

കോഴിക്കോട് : ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ രണ്ട് പേര്‍ ദുബായ്, ഒരാള്‍ സൗദി, ഒരാള്‍ കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ ഒഡീഷയില്‍ നിന്നും വന്നവരാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 46 വയസ്സുള്ള കൊടുവള്ളി സ്വദേശിനി ഇന്ന് രോഗമുക്തി നേടി. പോസിറ്റീവായവര്‍: ഫറോക്ക് സ്വദേശിയായ ലോറി ഡ്രൈവര്‍ (40 വയസ്സ്). മെയ് 30 ന് ഒഡീഷയില്‍ നിന്നെത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. […]

National

ഡൽഹിയിൽ എം.എല്‍.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 17th June 2020
  • 0 Comments

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സാഹചര്യം നില നിൽക്കെ ആം ആദ്മി പാര്‍ട്ടി കല്‍ക്കഞ്ചിലെ എം.എല്‍.എ അതിഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് കൊവിഡ് സ്ഥിരീകരണം. .അതിഷി കഴിഞ്ഞ കുറച്ചുദിവസമായി ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്നു ആം ആദ്മി പാര്‍ട്ടി.നേരത്തെ വക്താവ് അക്ഷയ് മറാത്തയ്ക്കും ഉപദേശകന്‍ അഭിനന്ദിത ദയാല്‍ മഥുറിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

Kerala

ഫെയ്‌സ്ബുക്ക് പേജിലൂടെ അശ്ലീല ഭാഷയിൽ പ്രതികരിച്ചെന്ന കേസിൽ വി ഡി സതീശൻ എംഎൽഎക്കെതിരെ കേസെടുത്തു

  • 13th June 2020
  • 0 Comments

കൊച്ചി : വി ഡി സതീശൻ എംഎൽഎക്കെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സ്ത്രീകളെ അസഭ്യം പറഞ്ഞതിന്‌ കേസെടുത്തു. പൊതുപ്രവർത്തകനുമായ അബ്ദുൾ സലാം, ഇവരുടെ ഭാര്യ,മാതാവ് എന്നിവരുടെ പരാതിയിലാണ് പറവൂർ പൊലീസ് കേസ്‌ എടുത്തിരിക്കുന്നത്‌. വി ഡി സതീശൻ മദ്യത്തിന് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ സതീശനിട്ട പോസ്റ്റിന് താഴെ പരാതിക്കാരനായ അബ്ദുൽ സലാം അഭിപ്രായം രേഖപ്പെടുത്തുകയും ഇതിനു മറുപടിയായി അശ്ലീല ഭാഷയിൽ എം എൽ എ മറുപടി നൽകി എന്നുമായിരുന്നു കേസ്. ആദ്യം വ്യാജ ഐഡി ഉപയോഗിച്ച് […]

error: Protected Content !!