Kerala kerala

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചനയെന്ന് പരാതി

കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരന്‍. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തലയോലപ്പറമ്പ് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചന നടന്നു എന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ആക്ഷന്‍ ഹീറോ ബിജു 2-ന്റെ അവകാശം(rights) നല്‍കി ഷംനാസില്‍ നിന്ന് […]

kerala Kerala

നിമിഷ പ്രിയ: കാന്തപുരത്തിന്റെ ഇടപെടലില്‍ പുരോഗതി; ഇന്ന് വീണ്ടും ചര്‍ച്ച

നിമിഷ പ്രിയ വിഷയത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ബഹു .കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണ്. ഇന്ന് രാവിലെ യമന്‍ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം പുനരാരംഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലാലിന്റെ നാടായ ദമാറില്‍ എത്തിയിട്ടുണ്ട്. അദ്ദേഹം ശൈഖ് […]

kerala Kerala

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം;പൊലീസ് കണ്ടെടുത്ത അസ്ഥികള്‍ കുഞ്ഞുങ്ങളുടേതെന്ന് സ്ഥിരീകരണം

തൃശൂര്‍: പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ പോലീസ് കണ്ടെടുത്ത അസ്ഥികള്‍ കുഞ്ഞുങ്ങളുടേതെന്ന് സ്ഥിരീകരണം. രണ്ട് വീടിന്റെ പരിസരങ്ങളില്‍ നിന്നും കണ്ടെത്തിയ അസ്ഥികള്‍ ശാസ്ത്രീയ പരിശോധന നടത്തി. പ്രതികളെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കും പോലീസ് വിധേയമാക്കി. അനീഷയും, ഭവിനും പോലീസ് കസ്റ്റഡിയില്‍ തുടരുന്നു. രണ്ട് നവജാത ശിശുക്കളെയും കൊന്നത് അമ്മ അനീഷയാണ്. 2021 നവംബറിന്‍ ആറിന് പ്രസവ ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം മൃതദേഹം വീടിന്റെ ഇടത് വശത്ത് മാവിന്റെ ചുവട്ടില്‍ കുഴിച്ചിട്ടെന്നായിരുന്നു പ്രതിയായ അനീഷയുടെ മൊഴി. […]

Kerala kerala

ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് തച്ചനാട്ടുകരയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ആശിര്‍നന്ദയുടെ പാലക്കാട് തച്ചനാട്ടുകരയിലെ വീട്ടില്‍ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ സന്ദര്‍ശിച്ച് വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ തേടി. അതേസമയം പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ആത്മഹത്യ ചെയ്ത പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ ഒമ്പതാം […]

kerala Kerala

വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് ചൂരല്‍മലയില്‍ നാട്ടുകാര്‍ക്കെതിരെ കേസ്

കല്‍പ്പറ്റ: മേപ്പാടി ചൂരല്‍മലയില്‍ ബുധനാഴ്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് കേസെടുത്തത്. ചൂരല്‍മല സ്വദേശികളായ ആറു പേര്‍ക്കെതിരെ മേപ്പാടി പൊലീസാണ് കേസ് എടുത്തത്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിലെ പാളിച്ചകളും സുരക്ഷിത മേഖലകള്‍ തിരിച്ച അശാസ്ത്രീയതയും ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. വില്ലേജ് ഓഫിസറെയും തഹസില്‍ദാരെയും നാട്ടുകാര്‍ തടഞ്ഞിരുന്നു. പിന്നാലെ പൊലീസും നാട്ടുകാരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. ദുരന്തബാധിതര്‍ക്ക് ഒരു […]

kerala Kerala

കായലോട്ടെ സദാചാര ഗുണ്ടായിസം: ‘മര്‍ദിച്ചു, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; മൊബൈലുകള്‍ പിടിച്ചുവാങ്ങി’; ആണ്‍സുഹൃത്തിന്റെ പരാതിയില്‍ 5 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: കായലോട്ടെ സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റഹീസിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുബഷീര്‍, ഫൈസല്‍, റഫ്‌നാസ്, സുനീര്‍, സഖറിയ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. യുവതിയുമായി കാറില്‍ സംസാരിച്ചിരിക്കേ പിടിച്ചിറക്കി മര്‍ദിച്ചെന്നാണ് എഫ്‌ഐആര്‍. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈല്‍ ഫോണുകളും ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പില്‍ വെച്ച് മര്‍ദിച്ചെന്നാണ് കേസ്. യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണ് റഹീസിനെ സംഘം മര്‍ദിച്ചത്.

Kerala kerala

പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

ഇടുക്കി: പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സംഭവത്തില്‍ എല്ലാ വശവും പരിശോധിക്കും. കാട്ടാന ആക്രമണമല്ലെന്ന കോട്ടയം ഡിഎഫ്ഒയുടെ പരാമര്‍ശം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ഇടുക്കി എസ്പി ടി.കെ വിഷ്ണുപ്രദീപ് പറഞ്ഞു. കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസ്വാമി നല്‍കിയ പരാതിയിലാണ് നടപടി. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലെത്തിയ […]

kerala Kerala

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടന്‍ സൗബിന്‍ സാഹിര്‍ ഇന്ന് ഹാജരാകില്ല

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ സാഹിര്‍ ഇന്ന് ഹാജരാകില്ല. ഹാജരാകാനുള്ള സമയം കോടതി നീട്ടി നല്‍കി. ഈ മാസം 27നു ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായി പൊലീസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. പിന്നാലെയാണ് പൊലീസ് സൗബിന്‍ സാഹിര്‍ സഹനിര്‍മ്മാതാക്കളായ ബാബു ഷാഹിര്‍ ഷോണ്‍ ആന്റണി എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയത്. സിനിമ നിര്‍മ്മിക്കാനായി 7 കോടി വാങ്ങി ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നാണ് അരൂര്‍ സ്വദേശി […]

kerala Kerala

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം: പ്രതി ബെയ്ലിന്‍ ദാസ് ഒളിവില്‍; ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെതിരെ പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആക്ഷേപം.പരാതിക്കാരിയായ അഭിഭാഷകയുടെ കവിളില്‍ രണ്ടുതവണ അടിച്ചു എന്നതിനപ്പുറത്തേക്കുള്ള ഗുരുതരമായ വകുപ്പുകള്‍ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.. പ്രതിയില്‍ നിന്ന് നേരത്തെയും ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ടെന്ന പരാതിക്കാരുടെ മൊഴിയും പോലീസ് ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നാണ് എഫ്‌ഐആറില്‍ നിന്ന് വ്യക്തമാകുന്നത്… സംഭവത്തിന് പിന്നാലെ പ്രതി ബെയ്ലിന്‍ ദാസ് ഒളിവിലാണ്. ശ്യാമിലിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അതിക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമമായിട്ടും പ്രതിക്കെതിരെ […]

Kerala kerala Local

കുന്ദമംഗലം ഇസ്ലാമിക് സെന്റര്‍ മസ്ജിദിലെ ഇഫ്ത്താര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം: പ്രതിക്കെതിരെ പോലീസ് കേസെടുത്തു

കുന്ദമംഗലം : കുന്ദമംഗലത്തെ ഇസ്ലാമിക് സെന്റര്‍ മസ്ജിദിലെ ഇഫ്താര്‍ ഒരുക്കത്തിനിടെ മസ്ജിദില്‍ വെച്ച് ഇഫ്താര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്കെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. കാരന്തൂര്‍ സ്വദേശി സുഹൈലിനെതിരെയാണ് കേസെടുത്തത്. ഐ.മുഹമ്മദ് കോയ, റിഷാദ് എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനെതിരെ പോലീസ് അന്വേഷണം നടക്കുന്നു. എന്നാല്‍ ഇഫ്ത്താര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും സുഹൈല്‍ പറഞ്ഞു.

error: Protected Content !!