Kerala kerala

അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി

കൊച്ചി: എറണാകുളം അങ്കമാലി ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടു. അങ്കമാലി ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. കാബിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു.

National

പെട്രോള്‍ അടിയ്ക്കാനായി പമ്പില്‍ കയറി; ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തിയിട്ടു; പരസ്യബോര്‍ഡ് മറിഞ്ഞു വീണ് മരിച്ചവരില്‍ ദമ്പതികളും

മുംബൈ: മുംബൈയില്‍ പരസ്യബോര്‍ഡ് മറിഞ്ഞു വീണ് മരിച്ചവരില്‍ ദമ്പതികളും. മുംബൈ എടിസി ഉദ്യോഗസ്ഥനായിരുന്ന മനോജ് ഛന്‍സോരിയ (60), ഭാര്യ അനിത (59) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച കണ്ടെത്തിയത്. പരസ്യബോര്‍ഡ് വീണ പമ്പിന് സമീപം കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇന്നലെ രാത്രി നടന്ന തെരച്ചിലിലാണ് ഛന്‍സോരിയയുടെയും അനിതയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബോര്‍ഡ് മറിഞ്ഞു വീണപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നൂറോളം പേര്‍ക്കൊപ്പം ഇവരും അടിയില്‍ പെടുകയായിരുന്നു. മാര്‍ച്ചില്‍ മുംബൈ എടിസിയില്‍ നിന്ന് വിരമിച്ച ഛന്‍സോരിയ അനിതയ്ക്കൊപ്പം ജബല്‍പൂരിലേക്ക് താമസം മാറിയിരുന്നു. […]

Kerala kerala

കഴക്കൂട്ടം ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയവരുടെ കാര്‍ കത്തിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയവരുടെ കാര്‍ കത്തിച്ചു. ഇന്നലെ ഉത്സവത്തിരക്കിനിടെ അപകടകരമായി കാറോടിച്ചതിന് കാറില്‍ സഞ്ചരിച്ചവരും പ്രദേശ വാസികളും തര്‍ക്കമുണ്ടായിരുന്നു.തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ശേഷം ക്ഷേത്രത്തിനു സമീപം കാര്‍ പാര്‍ക്ക് ചെയ്തു. പാര്‍ക്ക് ചെയ്ത വാഹനം ഇന്ന് രാവിലെയോടെയാണ് കത്തിയതായി കണ്ടെത്തിയത്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

kerala Kerala

കെ രാധാകൃഷ്ണന്റെ വാഹനത്തില്‍ ആയുധങ്ങള്‍ കടത്തിയെന്ന് പരാതി; കാറില്‍ നിന്ന് ആയുധങ്ങള്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് യുഡിഎഫ്

  • 25th April 2024
  • 0 Comments

ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ ആയുധങ്ങള്‍ കടത്തിയെന്ന പരാതിയുമായി യുഡിഎഫ്. കാറില്‍ നിന്ന് ആയുധങ്ങള്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാന്‍ ഉപയോഗിച്ച ആയുധങ്ങളായിരുന്നു എന്നാണ് സിപിഐഎം വിശദീകരിച്ചിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആരോപിച്ചു. കെ രാധാകൃഷ്ണന്‍ മറുപടി പറയണമെന്നും യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് വേണ്ടിയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധങ്ങള്‍ വെച്ചിരിക്കുന്നതെന്ന് […]

Kerala kerala

പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി; മൂന്ന് പേര്‍ക്ക് പരിക്ക്

  • 25th March 2024
  • 0 Comments

കോട്ടയം: കിടങ്ങൂര്‍ സെന്റ് മേരിസ് കൂടല്ലൂര്‍ പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുന്നപ്ര സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തുള്ളവരുടെ മേല്‍ ഇടിച്ചുകയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

National

കാര്‍ കഴുകുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

  • 22nd January 2024
  • 0 Comments

ലഖ്‌നോ: ഉത്തര്‍ പ്രദേശിലെ അംറോഹ ജില്ലയില്‍ കാര്‍ കഴുകുന്നതിനിടയില്‍ യുവാവ് ഹൃദയാഘാതമൂലം മരിച്ചു. കാര്‍ കഴുകുന്നതിനിടെയാണ് യുവാവിന് ഹൃദയാഘാതം വരുന്നത്. തുടര്‍ന്ന് ഇയാള്‍ നിലത്തേക്ക് വീഴുകയും ചെയ്തു. കുറച്ചുനേരം വേദന സഹിക്കാനാവാതെ കിടന്ന യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ അടുത്ത് ആരും ഉണ്ടായിരുന്നില്ല. യുവാവ് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

Kerala News

എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ കാർ അപകടത്തിപ്പെട്ടു

  • 22nd January 2024
  • 0 Comments

എൻ.കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ മാവേലിക്കരയിൽ വെച്ച് അപകടത്തിൽപ്പെട്ടു. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംപി യുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ചങ്ങനാശ്ശേരിയിൽ മരുമകളുടെ വീട്ടിൽ പോയി കൊല്ലത്തേക്ക് മടങ്ങുന്നതിനിടെയാണ് എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ കാർ പുതിയകാവിവില വെച്ച് അപകടത്തിൽപ്പെടുന്നത്. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് എം.പി സഞ്ചരിച്ച കാർ ഇടിച്ചത്. അപകടത്തിൽ എൻ.കെ പ്രേമചന്ദ്രന്റെ നെറ്റിക്കും കാലിനും പരുക്ക് ഉണ്ട്.

Kerala

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു; തീ ഉയരുന്നതു കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

  • 17th December 2023
  • 0 Comments

തൃശൂര്‍: എടത്തിരുത്തി ചൂലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൂലൂര്‍ പൊട്ടന്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് കാറാണ് കത്തിയത്. വലപ്പാട് സ്വദേശി കൊണ്ടിയാറ വീട്ടില്‍ ഗോപാലകൃഷ്ണനും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. തീ ഉയരുന്നതു കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് സൂചന. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു.

Kerala

പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരി കാർ കയറി മരിച്ചു

ഹൈദരാബാദ്∙ തെലങ്കാനയിൽ പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിക്ക് കാർ കയറി ദാരുണാന്ത്യം. ലക്ഷ്മി എന്ന പെൺകുട്ടിയാണ് മരിച്ചത്. ഹൈദരാബാദിനു സമീപം ഹയാത്‌നഗറിലാണ് ദാരുണ സംഭവം. ഹരി രാമകൃഷ്ണ എന്നയാളാണ്, കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതു ശ്രദ്ധിക്കാതെ കാർ ദേഹത്തുകൂടി കയറ്റിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപ്പാർട്ട്മെന്റിനു സമീപം ജോലിക്കായി എത്തിയ യുവതിയുടെ കുഞ്ഞാണ് ലക്ഷ്മിയെന്നാണ് വിവരം. പുറത്തു കനത്ത ചൂടായതിനാൽ ജോലി സമയത്ത് കുഞ്ഞിനെ കാർ പാർക്കിങ് ഏരിയയിൽ കിടത്തിയെന്നാണ് ലക്ഷ്മിയുടെ ഭാഷ്യം. നിലത്ത് തുണി വിരിച്ചാണ് […]

Kerala News

ആംബുലൻസിന് മാർഗ്ഗതടസം സൃഷ്ടിച്ച സംഭവം; വാഹന ഉടമക്കെതിരെ കർശന നടപടിയുമായി എം വി ഡി

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മാർഗ്ഗതടസം സൃഷ്‌ടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ കർശന നടപടി എടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കാറിന്റെ ഉടമയായ കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനും മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനം നൽകാനും തീരുമാനമായി.ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട ആംബുലൻസിന് തടസം ഉണ്ടാക്കിക്കൊണ്ട് തരുൺ ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപ്പാസ് വരെയാണ് കാർ ഓടിച്ചത്.പലതവണ […]

error: Protected Content !!