തിരുവല്ലയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട തിരുവല്ല വെണ്ണിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, ഭാര്യ ഫെബ മാത്യു, മകള്‍ ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്. ചാണ്ടി മാത്യൂ പാസ്റ്ററാണ്. രാവിലെ എട്ട് മണിയോടെ വെണ്ണിക്കുളം കല്ലുപാലത്തില്‍ വച്ച് നിയന്ത്രണം തെറ്റിയ കാര്‍ ആറ്റിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബസിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വെണ്ണിക്കുളം-ഇരവിപേരൂര്‍ റോഡില്‍ നിന്നാണ് കാര്‍ തോട്ടിലേക്ക് […]