kerala Kerala Local

ആദിവാസി യുവാവിനെ കാറില്‍ കെട്ടിവലിച്ച കേസ്; രണ്ടുപേര്‍ പിടിയില്‍

  • 17th December 2024
  • 0 Comments

വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ കെട്ടിവലിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കണിയാമ്പറ്റ സ്വദേശികളായ ഹര്‍ഷിദ് , അഭിരാം എന്നിവരാണ് പിടിയിലായത് . അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത് തടയാന്‍ ചെന്ന പയ്യംമ്പള്ളി സ്വദേശി മാതനാണ് ക്രൂരമായ ആക്രമണത്തിനിരയായത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും പൊലീസിന് നിര്‍ദേശം നല്‍കി. പ്രതികള്‍ സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. […]

Kerala kerala

കാര്‍ നല്‍കിയത് വാടകയ്ക്കല്ല; സൗഹൃദത്തിന്റെ പേരില്‍; ഉടമ ഷാമില്‍ ഖാന്‍

  • 3rd December 2024
  • 0 Comments

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് അപകടത്തില്‍പ്പെട്ട വാഹനം യുവാക്കള്‍ക്ക് നല്‍കിയത് വാടകക്കല്ലെന്ന് ഉടമ ഷാമില്‍ ഖാന്‍. മുഹമ്മദ് ജബ്ബാറുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം നല്‍കിയത്. മെഡിക്കല്‍ കോളജ് പരിസരത്തുവെച്ചാണ് ജബ്ബാറിനെ പരിചയപ്പെട്ടത്. പണം വാങ്ങിയിട്ടില്ലെന്നും ഷാമില്‍ ഖാന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ടവേര വീട്ടിലെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് വാഹനം കൈമാറിയത്. തനിക്കും അഞ്ച് സുഹൃത്തുക്കള്‍ക്കും സിനിമക്ക് പോകണമെന്നും മഴയായതുകൊണ്ട് കാര്‍ തരുമോ എന്നും ചോദിച്ചാണ് ജബ്ബാര്‍ തന്നെ സമീപിച്ചത്. വിദ്യാര്‍ഥിയുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് വാഹനം […]

Kerala kerala

കണ്ണൂര്‍ അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  • 3rd December 2024
  • 0 Comments

കണ്ണൂര്‍: കണ്ണൂര്‍ അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് മരിച്ചത്. കനത്ത മഴയില്‍ മരക്കൊമ്പ് കാറിന്റെ മുകളില്‍ വീണപ്പോള്‍ വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട കാര്‍ ഒരു തെങ്ങിലേക്ക് ഇടിക്കുകയും കുളത്തിലേക്ക് മറിയുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. തൃശൂരില്‍ ഒരു പരീക്ഷ എഴുതിയ ശേഷം ഇമ്മാനുവല്‍ അങ്ങാടിക്കടവിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. വീട്ടിലെത്താന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സംഭവം.

kerala Kerala

പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

  • 6th November 2024
  • 0 Comments

കൊച്ചി: പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോര്‍ജിന്റെ അംബാസഡര്‍ കാറിനാണ് തീപിടിച്ചത്. പെരുമ്പാവൂര്‍- ആലുവ- മൂന്നാര്‍ റോഡില്‍ ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം. കാറില്‍ നിന്ന് പുക ഉയര്‍ന്നത് കണ്ട ഉടനെ ജോര്‍ജും കുടുംബവും പുറത്തിറങ്ങിയിരുന്നു. ഇവരിറങ്ങി അല്‍പസമയത്തിനുള്ള കാറിനുള്ളില്‍ തീ പടര്‍ന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രധാന റോഡായതിനാല്‍ ഫയര്‍ഫോഴ്സ് എത്തുന്നത് വരെ ഗതാഗതക്കുരുക്കുമുണ്ടായി.

Kerala kerala

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണംവിട്ട് കിണറില്‍ പതിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  • 12th October 2024
  • 0 Comments

കൊച്ചി: എറണാകുളം കോലഞ്ചേരിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറില്‍ പതിച്ചു. പാങ്കോട് ചാക്കപ്പന്‍ കവലയ്ക്ക് സമീപമാണ് കാര്‍ 15 അടിയോളം താഴ്ചയുള്ള കിണറില്‍ വീണത്. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. കാര്‍ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തി തകര്‍ത്ത് കിണറിലേക്ക് വീഴുകയായിരുന്നു. കിണറില്‍ വെള്ളം കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊട്ടാരക്കര സ്വദേശികളായ ദമ്പതികളായ അനില്‍, വിസ്മയ എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇവരുടെ പരിക്ക് ഗുരുതമല്ല. പട്ടിമറ്റത്തുനിന്ന് ഫയര്‍ഫോഴ്സ് […]

Kerala kerala

പത്തനംതിട്ടയില്‍ കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ചു; രണ്ട് മരണം

  • 21st September 2024
  • 0 Comments

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ചു. രണ്ട് മരണം.തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശികളായ ബിപിനും വാസന്തിയുമാണ് മരിച്ചത്. പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറയിലാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

kerala Kerala

പത്തനംതിട്ടയില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു; രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

  • 26th July 2024
  • 0 Comments

പത്തനംതിട്ടയില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത്. പുരുഷന്റേതും സ്ത്രീയുടെയുമായ മൃതദേഹങ്ങള്‍ കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വേങ്ങല്‍ വേളൂര്‍ മുണ്ടകം റോഡില്‍ വച്ചാണ് സംഭവം. സ്ഥലത്ത് പെട്രോള്‍ ഇങ്ങിനെ എത്തിയ പൊലീസ് സംഘമാണ് തീപിടിച്ചതായി കാണുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. അവര്‍ എത്തിയാണ് കാറിലെ തീയണച്ചത്.

Kerala kerala

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. എട്ട് – ഒമ്പത് വളവുകള്‍ക്കിടയില്‍ വെച്ചാണ് തീപിടിച്ചത്. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറില്‍നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. കല്‍പറ്റയില്‍നിന്നും അഗ്‌നിശമന സേനയെത്തി തീ അണച്ചു.

Kerala kerala

കാസര്‍കോട് കാര്‍ പുഴയിലേക്ക് മറിഞ്ഞു; മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന 2 യാത്രക്കാരെ രക്ഷപ്പെടുത്തി

  • 27th June 2024
  • 0 Comments

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡില്‍ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന റാഷിദ്, തസ്രീഫ് എന്നിവരെ കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെട്ടതായിരുന്നു. വെള്ളത്തില്‍ മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്‌സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു.

kerala Kerala

അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി

കൊച്ചി: എറണാകുളം അങ്കമാലി ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടു. അങ്കമാലി ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. കാബിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു.

error: Protected Content !!