Kerala News

പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം, ഈ ശ്രീധരന് മേല്‍നോട്ട ചുമതല

  • 16th September 2019
  • 0 Comments

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവിലെ പാലം പൂര്‍ണമായും പൊളിച്ചുമാറ്റി പുതിയത്നിര്‍മിക്കാനാണ് തീരുമാനം. നിര്‍മാണത്തിന്റെമേല്‍നോട്ട ചുമതല ഇ ശ്രീധരാനിയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബര്‍ മാസത്തില്‍തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഡിസൈനിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. പാലത്തിന്റെ നിര്‍മാണത്തിലെ പൊതുമേല്‍നോട്ടം വഹിക്കണമെന്ന് ഇ ശ്രീധരനോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം ഈ ചുമതല ഏറ്റെടുക്കാമെന്ന് ശ്രീധരന്‍ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ കൊണ്ടോ മറ്റേതെങ്കിലും […]

Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു.പാലത്തിന്റെ അവസ്ഥ വിലയിരുത്തി ഇ.ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മേല്‍പ്പാല നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടർന്ന് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മുൻ മന്ത്രിയെ വിജിലൻസ് ചോദ്യം ചെയ്യുന്നത്. യു ഡി എഫ് ഭരണകാലത്ത് നിർമ്മിച്ച പാല നിർമ്മാണത്തിൽ വൻ ക്രമക്കേടുകൾ നടന്നതായി പരിശോധനയ്ക്കു ശേഷം അധികൃതർ അറിയിച്ചിരുന്നു. വർഷങ്ങൾ ഈടു നിൽക്കേണ്ട പാലം കുറഞ്ഞ വർഷത്തിനുള്ളിൽ തന്നെകേടുപാടുകൾ സംഭവിച്ച് യാത്രയ്ക്ക് അനുയോജ്യമല്ലാതായി […]

Kerala

പാലങ്ങളുടെ അറ്റകുറ്റപ്പണി ഉടൻ നടത്താൻ ഉത്തരവ്

കോഴിക്കോട് : പ്രകൃതിദുരന്തം മൂലം ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കുള്ള  ഗതാഗതം സുഗമമാക്കാൻ  തകരാറിലായ പാലങ്ങളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. പോത്തുണ്ടി പാലം, കൽപ്പള്ളി പാലം, വിലങ്ങാട് പാലം, ഉരുട്ടി പാലം എന്നിവയുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ്) ഫണ്ട് ഉപയോഗിച്ച് ചെയ്യണമെന്ന് കലക്ടർ നിർദേശിച്ചു.  ഈ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ്സ് എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി.ജില്ലയിലെ പ്രളയത്തിൽ തകർന്ന റോഡുകളുടെയും മറ്റും പുനരുദ്ധാരണം സംബന്ധിച്ച് ജില്ലാ കളക്ടറേറ്റിൽ […]

Kerala Local

തെക്കേതൊടുക ഇരുമ്പ് പാലം കാന്തപുരം ഉദ്ഘാടനം ചെയ്യും

കുന്ദമംഗലം: എസ് വൈ.എസ് സംസ്ഥാന കമ്മറ്റി ഐസിഎഫ് സഹായത്തോടെ ഓമശ്ശേരി പഞ്ചായത്തിലെ വെള്ളച്ചാൽ – കൊടുവള്ളി നഗരസഭാ പരിധിയിൽ വരുന്ന തെക്കേതൊടുക എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഇരുതുള്ളി പുഴക്ക് കുറുകെ നിർമ്മിച്ച ഇരുമ്പ് പാലം നാളെ (ഞായർ) വൈകുന്നേരം നാല് മണിക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. നേരത്തെ ഇരുസ്ഥലങ്ങളെയും ബന്ധിപ്പിച്ചിരുന്ന മരപ്പാലങ്ങൾ പ്രളയത്തിൽ തകർന്നതോടെ പ്രയാസത്തിലായ പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് എസ് വൈ എസ് സാന്ത്വനം വിഭാഗം പാലം നിർമിക്കാൻ മുന്നോട്ടുവന്നത്. […]

error: Protected Content !!