News

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11066 ഇതുവരെ രോഗം സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്ക് രോഗികളില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് 133 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് പുല്ലുവിള, പൂന്തുറ എന്നീ സ്ഥലങ്ങളില്‍ ,സാമൂഹ്യ വ്യാപനം ഉണ്ടായതായും സംസ്ഥാനത്ത് സ്ഥിതി ഏറെ രൂക്ഷമാവുകയാണെന്നും […]

News

മറന്നുപോയോ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍….

കൊറോണ സംസ്ഥാനത്ത് സ്ഥിരീകരിച്ചതുമുതല്‍ പ്രതിരോധ പ്രവര്‍ത്തനമായി സര്‍ക്കാര്‍ ആരംഭിച്ചതായിരുന്നു ബ്രേക്ക് ദ ചെയിന്‍ ചാലഞ്ച്. പൊതുജനങ്ങള്‍ സമൂഹത്തില്‍ ഇടപെടുമ്പോള്‍ കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പരിപാടിക്ക് കുറഞ്ഞ സമയം കൊണ്ടുതന്നെ വലിയ സ്വീകാര്യത ലഭിച്ചു. ജനങ്ങള്‍ ചാലഞ്ച് ഏറ്റെടുത്തതോടെ കടകളിലും ബസ് സ്‌റ്റോപ്പുകളിലും റോഡിലും വരെ കൈകഴുകല്‍ കേന്ദ്രങ്ങള്‍ വന്നു. ബോധവല്‍ക്കരണവുമായി പോലീസ് വീഡിയോ ഇറക്കിയത് നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ വൈറലാവുകയും ലോക ശ്രദ്ധ നേടുകയും ചെയ്തു. പല രാഷ്ട്രീയ പാര്‍ട്ടികളും […]

Kerala Local News

തുപ്പല്ലേ തോറ്റു പോകും ” ബ്രേക്ക് ദ ചെയിൻ ക്യാപയിൻ രണ്ടാം ഘട്ടം തുടക്കം കുറിച്ചു

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ വിജകരമായ ബ്രേക്ക് ദ ചെയിൻ ക്യാപയിന്റെ രണ്ടാം ഘട്ടം ഘട്ട പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. തുപ്പല്ലേ തോറ്റു പോകും എന്നാണ് പുതിയ ക്യാപയിന്റെ തല വാചകം. ആദ്യ ഘട്ടത്തിൽ തുടർന്ന എല്ലാ ജാഗ്രതയും തുടരണം ഒപ്പം പൊതു നിരത്തിൽ തുപ്പുന്ന പ്രവണതയും നിർത്താൻ ആവിശ്യമായ നടപടി ജനങ്ങൾ സ്വീകരിക്കണം എന്നതാണ് രണ്ടാം ഘട്ട ക്യാപയിന്റെ ഉദ്ദേശ ലക്‌ഷ്യം. മാസ്ക് ധരിക്കണം, സാനിറ്ററിയോ സോപ്പോ ഉപയോഗിച്ചുള്ള കൈ ശുദ്ധീകരണം നടപടി തുടരണം ഒപ്പം […]

Local

ബ്രേക്ക് ദ ചെയിന്‍;കൈ കഴുകല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി കുന്ദമംഗലം കോടതി പരിസരത്ത് സാന്റോസ് കുന്ദമംഗലം സ്ഥാപിച്ച കൈ കഴുകല്‍ പദ്ധതി കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് നിസാം ഉദ്ഘാടനം ചെയ്തു. സാന്റോസ് സെക്രട്ടറി അസ്‌ലം, ജോയിന്റെ സെക്രട്ടറി സജീവന്‍, ക്ലബ് മെമ്പര്‍മാരായ പുതുക്കിടി ബാവ, ലുക്ക്മാന്‍, മജീദ് കാരന്തൂര്‍, കാദര്‍,അരിയില്‍ സബീര്‍, പാലക്കല്‍ റിയാസ് റഹ്മാന്‍, അനീഷ് ബാവുട്ടന്‍, ട്രഷറര്‍ ഹാരിഷ് വി.കെ പോലീസ് ഓഫീസര്‍മാര്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊറോണാ വൈറസിനെ വ്യാപനം തടയുക എന്നുള്ള […]

error: Protected Content !!