Kerala

ക്രൈംബ്രാഞ്ച് കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതി തള്ളി

  • 19th September 2020
  • 0 Comments

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി. സിപിഐഎം ബന്ധം ഉള്ളവർക്ക് നിയമനം നൽകി എന്നതാണ് കേസ്. മുൻ വി.സി അടക്കം ഉള്ളവരെ പ്രതികളാക്കി നേരത്തെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു. സർവകലാശാല മുൻ വി.സി, രജിസ്ട്രാർ, അഞ്ച് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. അസിസ്റ്റന്റ് നിയമത്തിൽ തട്ടിപ്പ് നടത്തിയെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. തുടരന്വേഷണം നടത്തിയാണ് പ്രതികൾക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട് നൽകിയത്. കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിച്ചതായി […]

Kerala

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെതിരെ ക്രൈംബ്രാ​ഞ്ച് കുറ്റപത്രം സമർപ്പിച്ചു

  • 24th July 2020
  • 0 Comments

തിരുവനന്തപുരം : എ​സ്‌എ​ന്‍ കോ​ളേ​ജ് സു​വ​ര്‍​ണ്ണ​ജൂ​ബി​ലി ഫ​ണ്ട് അ​ഴി​മ​തി കേ​സി​ല്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ കു​റ്റ​പ​ത്രം ക്രൈംബ്രാ​ഞ്ച് സ​മ​ര്‍​പ്പി​ച്ചു. ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി പി​രി​ച്ച 1.16 കോടി രൂ​പ​യി​ല്‍ 55 ല​ക്ഷം രൂ​പ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ തന്റെ സ്വകാര്യ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്ന കേ​സി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. വെ​ള്ളാ​പ്പ​ള്ളി​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ ആ​വ​ശ്യം. 2004ല്‍ ​ആ​ണ് കൊ​ല്ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി കേ​സ് എ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. യൂ​ണി​യ​ന്‍ മു​ന്‍ ജി​ല്ലാ ഭാ​ര​വാ​ഹി പി. സു​രേ​ന്ദ്ര ബാ​ബു ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ഗൂ​ഢാ​ലോ​ച​ന, […]

Kerala

രണ്ട് പൊലീസുകാർക്ക് കോവിഡ് ക്രൈംബ്രാഞ്ച് ആസ്ഥാനം താൽക്കാലികമായി അടച്ചു

  • 17th July 2020
  • 0 Comments

തിരുവനന്തപുരം: രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. നിയന്ത്രിത മേഖലയിൽ ‍ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. താൽക്കാലികമായാണ് ആസ്ഥാനം അടച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും പൊലീസിന് മാത്രം ക്വാറന്റീൻ കേന്ദ്രങ്ങൾ തുടങ്ങുമെന്നും ഭക്ഷണം എത്തിക്കാനുള്ള സജീകരണങ്ങൾ തയ്യാറാക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതെ സമയം ഇന്നലത്തെ പത്ര സമ്മേളനത്തിൽ ഇത്രയും മുൻ കരുതൽ എടുത്തിട്ടും ഉദ്യോഗസ്ഥർക്ക് കോവിഡ് പടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു

Kerala

അന്വേഷണത്തിൽ പോലീസിന് വീഴ്ച്ച പറ്റി : ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തില്‍ പൊലീസിന് വൻ വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് കേസില്‍ എഫ്‌ഐആര്‍ ഇട്ടത്. പൊലീസ് സ്റ്റേഷന്‍ രേഖകളില്‍ അപകടം നടന്ന വിവരം രേഖപ്പെടുത്തിട്ടും കേസെടുത്തിട്ടില്ല. കേസെടുക്കാനും രക്തസാമ്പിളുകൾ നൽകാനും മ്യൂസിയം ക്രൈം എസ്‌ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായാണ് റിപ്പോർട്ട്. ശ്രീറാമിനെ സ്വന്തം നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ വിട്ടയച്ചതും പൊലീസിന്റെ വീഴ്ചയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം നിരവധി […]

error: Protected Content !!