കാബൂളില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ സ്ഫോടനം, 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
അഫ്ഗാനിസ്താനിലെ കാബൂളിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന ബോംബ് സ്ഫോടനത്തില്‍ മരിച്ചത് 19 പേരെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് കാബൂള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാജ്യത്തെ ഷ്പജീസ ലീഗ് ടി20 മത്സരത്തിനിടെയായിരുന്നു ബോംബ് സ്‌ഫോടനം ഉണ്ടായത്. വൈകുന്നേരം 4.30 ഓടെയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റെന്നും ആര്‍ക്കും ജീവഹാനിയില്ലെന്നും പ്രാദേശീക റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ‘ കുറഞ്ഞത് 19 സാധാരണക്കാരുടെ ജീവനെടുത്ത, കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ […]