National

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞു;സ്ത്രീ മരിച്ചു; ഏഴു പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

  • 20th April 2024
  • 0 Comments

ഭുവനേശ്വര്‍: ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് സ്ത്രീ മരിക്കുകയും ഏഴു പേരെ കാണാതാകുകയും ചെയ്തു. കാണാതായവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. 35കാരിയാണ് മരിച്ചത്. ഛത്തീസ്ഗഢിലെ ഖര്‍സിയ മേഖലയില്‍ നിന്നുള്ള 50 ഓളം യാത്രക്കാര്‍ ഒഡീഷയിലെ ബര്‍ഗഢ് ജില്ലയിലെ പഥര്‍സെനികുടയിലെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ബോട്ടില്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 48 പേരെ രക്ഷപ്പെടുത്തിയതായും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ആണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. അഞ്ച് സ്‌കൂബ ഡൈവര്‍മാര്‍ സ്ഥലത്തുണ്ട്. […]

Kerala

താനൂര്‍ ബോട്ടപകടം; കാണാതായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിൽ , വൈകിട്ടോടെ തെരച്ചില്‍ നിര്‍ത്തും

കോഴിക്കോട്: താനൂർ ബോട്ട് അപകടത്തിൽ കാണാതായ കുട്ടിയെ കിട്ടി. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കുട്ടിക്ക് ന്യുമോണിയ ബാധിച്ച് രണ്ടു ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് ബന്ധുക്കൾ പറഞ്ഞു. തിരൂരങ്ങാടി ആശുപത്രിയിൽ എത്തിച്ച കുട്ടിയെ സ്ഥിതി മോശമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മറ്റുകയായിരുന്നു. അതേസമയം വൈകിട്ടോടെ തെരച്ചില്‍ നിര്‍ത്താനാണ് തീരുമാനം. നിലവില്‍ 22 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ട് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ച ഓരോരുത്തരുടെയും […]

Kerala

താനൂർ ബോട്ട് അപകടം: സൈതലവിയുടെ ബന്ധുക്കളായ 12 പേരുടെയും കബറടക്കം തുടങ്ങി

മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍ത്തീരം ബീച്ചില്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട സൈതലവിയുടെ ബന്ധുക്കളായ 12 പേരുടെയും കബറടക്കം തുടങ്ങി. ഓലപ്പീടികയിൽ കബറടക്കം പുരോഗമിക്കുകയാണ്. പെരുന്നാൾ അവധിയോടനുബന്ധിച്ച് താനൂർ കുന്നുമ്മൽ സൈതലവിയുടെ കുടുംബ വീട്ടിൽ ഒത്തുചേർന്നതായിരുന്നു ഇവർ. സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്. കുട്ടികളുടെ നിർബന്ധപ്രകാരമാണ് തൂവരൽത്തീരത്തേക്ക് പോകാൻ തീരുമാനിച്ചത്. സൈതലവിയാണ് എല്ലാവരെയും കട്ടാങ്ങലിൽ എത്തിച്ചത്. ഒരു കാരണവശാലും ബോട്ടില്‍ കയറരുതെന്നു പറഞ്ഞിരുന്നു. വീട്ടിൽ തിരിച്ചെത്തി […]

Kerala

ബോട്ട് ഉടമ നാസർ ഒളിവിൽ തുടരുന്നു; പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു

മലപ്പുറം: കേരള കരയെ ഒന്നടങ്കം ഞെട്ടിച്ച താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ നാസർ ഒളിവിൽ തുടരുന്നു. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീര്‍ഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്.അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് […]

National News

സ്‌ഫോടക വസ്തുക്കളും തോക്കുകളും അടങ്ങിയ ബോട്ട് കണ്ടെത്തി; മഹാരാഷ്ട്രയില്‍ കടല്‍ത്തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

  • 18th August 2022
  • 0 Comments

മഹാരാഷ്ട്ര തീരത്ത് എ.കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി. റായിഗഡിലെ ഹര ഹരേശ്വര്‍ തീരത്താണ് ബോട്ടടുത്തത്. ഇതോടെ മഹാരാഷ്ട്രയിലെങ്ങും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എ.കെ 47 തോക്കുകള്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബോട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഓസ്ട്രേലിയയില്‍ നിര്‍മ്മിച്ച ബോട്ടാണ് പോലീസ് പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. നാട്ടുകാരാണ് ബോട്ടിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അനധികൃതമായാണ് ബോട്ട് കരയ്ക്കടുത്തതെന്നും ഉദ്യോഗസ്ഥര്‍ […]

Kerala News

കുട്ടനാട്ടില്‍ ഹൗസ് ബോട്ട് മുങ്ങി, ജീവനക്കാരന് ദാരുണാന്ത്യം

  • 11th June 2022
  • 0 Comments

കുട്ടനാട്ടില്‍ ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ബോട്ടിലെ ജീവനക്കാരനായ പള്ളാതുരുത്തി വാളാട്ടുതറ പ്രസന്നനാണ് മരിച്ചത്. രാവിലെ പത്തരയക്ക് കന്നിട്ട ജെട്ടിക്ക് സമീപമാണ് സംഭവം. ഇന്നലെ രാത്രി തമിഴ്‌നാട് സ്വദേശികളുമായി യാത്ര പോയ കാര്‍ത്തിക എന്ന ബോട്ട് പുലര്‍ച്ചെ നാലരക്ക് അതിഥികളെ തീരത്ത് ഇറക്കിയിരുന്നു. തൊട്ടുപിന്നാലെ ബോട്ട് മുങ്ങി. പിന്നീട് രാവിലെ പത്തരയോടെ സഹായിയായ പ്രസന്നനെ ഇവരുടെ ലഗേജ് എടുക്കാന്‍ ബോട്ടിലേക്ക് കയറ്റി. ഈ സമയം ബോട്ടിന്റെ ഒരുചെറിയ ഭാഗം മാത്രമേ പുറത്ത് കാണാനുണ്ടായിരുന്നുള്ളൂ. പ്രസന്നന്‍ കയറിയതോടെ […]

Kerala News

കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു;പൂർണമായും കത്തിനശിച്ചു തൊഴിലാളികളെ രക്ഷപെടുത്തി

  • 8th December 2021
  • 0 Comments

കൊല്ലം അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിന് ഇന്ന് പുലർച്ചെ തീപിടിച്ചു. അഞ്ച് മണിയോടെ കരയിൽ നിന്നും മൂന്ന് നോട്ടിക്കൽ മൈൽ ഉള്ളിൽ വെച്ചാണ് തീപിടത്തമുണ്ടായത്. അപകടത്തിൽ പെട്ട പൂർണമായും കത്തി നശിച്ചു.വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്.അപകടസമയത്ത് ഒമ്പത് മത്സ്യതൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായത്. ഇവരെ മറ്റു ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്ന രക്ഷപ്പെടുത്തിബോട്ടിൽ ഉണ്ടായിരുന്ന ഗ്യാസ് ചോർന്നാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.

Kerala

വിവിധ ബോട്ടപകടത്തിൽ കാണാതായ തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

  • 7th September 2020
  • 0 Comments

മലപ്പുറം : പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് കടലിൽ അപകടത്തിൽപ്പെട്ടു. മൂന്നിടങ്ങളിലായി നടന്ന അപകടത്തിൽ ഒൻപത് പേരെയാണ് കാണാതായത്. താനൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പേയി കാണാതായ അഞ്ചുപേരിൽ മൂന്നു പേർ കരയ്‌ക്കെത്തി. ഇനി രണ്ടു പേരെ കണ്ടെത്താൻ ഉണ്ട്. കോസ്റ്റ് ഗാർഡ് തെരച്ചിൽ ആരംഭിച്ചു.ബോട്ടിൽ വെള്ളം കയറിയതാണ് അപകടത്തിന് കാരണം. തൃശൂർ നാട്ടിക ഭാഗത്തുവച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. തിരച്ചിൽ തുടരുകയാണ്

Kerala

ചരിത്രം തിരുത്തി നടുഭാഗം ചുണ്ടൻ ജലരാജാവ്

ആലപ്പുഴ : 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിൽ നടുഭാഗം ജേതാവായി. 66 വർഷങ്ങൾക്കു ശേഷമാണ് നടുഭാഗം ചുണ്ടൻ ജേതാക്കളാകുന്നത്. പള്ളാത്തുരുത്തി ബോട്ട്ക്ലബാണ് വിജയപീഠത്തിലേക്ക് വള്ളം തുഴഞ്ഞത്. 4 മിനിറ്റ് 23 സെക്കന്റിലാണ് 1 .4 കിലോമീറ്റർ വരുന്ന ദൂരം നടുഭാഗം ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തെത്തിയത് ചമ്പക്കുളം ചുണ്ടനാണ് (യുബിസി കൈനകരി). കാരിച്ചാൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പൊലീസ് ബോട്ട് ക്ലബ് വകയാണ് കാരിച്ചാൽ ചുണ്ടൻ. ദേവാസ് ചുണ്ടൻ നാലാം സ്ഥാനത്തെത്തി. 67-ാമത് […]

International News

പതിനാല് വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക്കിന്റെ പുതിയ ദൃശ്യങ്ങൾ;

പതിനാല് വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക്കിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്. വിക്‌ടർ വെസ്ക്കോയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് 12,500 അടിവരെ സബമെർസിബിൾ വാഹനത്തിൽ എത്തി ടൈറ്റിനിക്കിന്‍റെ വീഡിയോ പകർത്തിയിരിക്കുന്നത്. കടലിലുള്ള ചില ബാക്‌ടീരിയകൾ കപ്പലിന്‍റെ ലോഹപാളികൾ തിന്നുകയും ഇതോടെ കപ്പലിന്‍റെ അവശിഷ്ടങ്ങൾ നശിക്കുന്നതായും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇനിയും ഈ അവസ്ഥ തുടർന്നാൽ ടൈറ്റാനിക്കിന്‍റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൂർണമായും നശിച്ചു പോകുമെന്നും അവർ വ്യക്തമാക്കി.

error: Protected Content !!