കീഴ്വഴക്കം മറികടന്നു;കേന്ദ്ര നേതൃത്വം ഇടപെട്ടു;സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍
സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍.പാർട്ടി ചുമതല വഹിക്കാത്ത വ്യക്തി കോർ കമ്മിറ്റിയിൽ എത്തുന്നത് ഇതാദ്യമാണ്.പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം ഉൾപ്പെടുന്നതായിരുന്നു കോർ കമ്മിറ്റി. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അനുകൂല നിലപാടാണെന്നാണ് വിലയിരുത്തല്‍.നിലവിൽ പതിനൊന്ന് പേർ അടങ്ങുന്നതാണ് കോർ കമ്മിറ്റി. ഇത് വിപുലീകരിക്കാൻ തീരുമാനിച്ചു. അതിൽ പ്രധാനമായി രണ്ട് പേരുകളാണ് ഉയർന്നുവന്നത്. സുരേഷ് ഗോപിയുടെ പേരും കോർ കമ്മിറ്റിയിൽ ഒരു […]