മുക്കത്തെ ഇരട്ടക്കൊലപാതകം; 35 വര്‍ഷം മുന്‍പുള്ള ബിര്‍ജുവിന്റെ അച്ഛന്റെ മരണവും അന്വേഷിക്കും
മുക്കത്തെ ഇരട്ടക്കൊലപാതകത്തിലെ പിടിയിലായ പ്രതി ബിര്‍ജുവിന്റെ അച്ഛന്‍ വാസുവിന്റെ മരണത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡിവൈ.എസ്.പി. എം. ബിനോയ്. 1984 ലാണ് ബിര്‍ജുവിന്റെ അച്ഛന്‍ വാസു വീടിന്റെ പുറത്തെ മുറിയുടെ ഉത്തരത്തില്‍ തൂങ്ങിമരിച്ചത്. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട സമയത്തായിരുന്നു വാസുവിന്റെ മരണം. അന്ന് ബിര്‍ജുവിന് 18 വയസ്സായിരുന്നു. മാതാവിനെ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ കേസും അന്വേഷിക്കാന്‍ പോലീസ് തയ്യാറെടുക്കുന്നത്. സ്വത്തിന് വേണ്ടിയാണ് ബിര്‍ജു മാതാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയിരുന്നത്. രണ്ട് മരണവും തൂങ്ങിമരണം ആയതാണ് പോലീസിന് സംശയം വര്‍ദ്ധിക്കാന്‍ കാരണം. കേസില്‍ […]
