തമിഴ് നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന് വ്യാജ പ്രചാരണം; ബിഹാര്‍ യൂട്യൂബര്‍ അറസ്റ്റില്‍
തമിഴ് നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന് എന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ കേസിൽ ബിഹാർ യൂട്യൂബർ അറസ്റ്റിൽ. വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് മനീഷ് കശ്യപ് എന്ന യൂട്യൂബറാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട മൂന്നാമത്തെ അറസ്റ്റ് ആണിത്. മനീഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. നേരത്തെ, പ്രതിയുടെ സ്വത്തു വകകൾ കണ്ടുകെട്ടാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയിരുന്നു. തമിഴ് നാട്ടിൽ ഇതര സംസ്ഥാന മര്‍ദ്ദിക്കുന്നതായും കൊലപ്പെടുത്തുന്നതുമായ മുപ്പതോളം വ്യാജ വീജിയോകളാണ് സമൂഹ […]
