ബിഹാര്‍ തെരഞ്ഞെടുപ്പ്: അവസാനഘട്ട പോളിംഗ് ഇന്ന്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പോളിംഗ് ഇന്ന് രാവിലെ ഏഴ് മണിമുതല്‍ മുതല്‍ വൈകീട്ട് ആറ് വരെ. 78 മണ്ഡലങ്ങളിലാണ് അവസാനഘട്ട പോളിംഗ് നടക്കുന്നത്. 1204 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. ജെഡിയു 37, ആര്‍ജെഡി 46, ബിജെപി 35, കോണ്‍ഗ്രസ് 25 സീറ്റുകളിലും ഇടത് പാര്‍ട്ടികള്‍ 7 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മഹാദളിതുള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളും മുസ്ലീം വോട്ടുകളും നിര്‍ണ്ണായകമായ സീമാഞ്ചല്‍, മിഥിലാഞ്ചല്‍, ചമ്പാരന്‍ മേഖലകളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്. പപ്പുയാദവ്, ശരത് യാദവിന്റെ മകള്‍ […]

ബീഹാർ നിയമസഭ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പ് 94 മണ്ഡലങ്ങളില്‍

ബീഹാർ നിയമസഭ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നാളെ. 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. .മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ് എന്നിവരടക്കം 1,463 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് രണ്ടാമത്തേത്. സീമാഞ്ചല് മേഖലയിലും സമസ്തിപൂർ, പട്ന, വൈശാലി, മുസഫർപൂർ ജില്ലകളിലുമായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ലാലു പ്രസാദ് യാദവിന്‍റെ മകനുമായ തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂർ […]

ബിഹാര്‍ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും

ബിഹാറിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഉത്തര്‍പ്രദേശുകാര്‍ രാഹുല്‍ ഗാന്ധിയെ ഒഴിവാക്കിയത് പോലെ ബീഹാർ തേജസ്വി യാദവിനേയും ഒഴിവാക്കുമെന്ന് ചപ്രയിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും പൊള്ളയായ വാഗ്ദാനങ്ങള്‍ ജനം തിരിച്ചറിയുന്നു എന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വിയാദവ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പ്രവർത്തനത്തിന് ഫലമുണ്ടാകില്ലെന്നും ആരും നിതീഷ് കുമാറിന് വോട്ട് ചെയ്യില്ലെന്നും എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാനും പറഞ്ഞു. പ്രതിപക്ഷത്തെ കടന്നാക്രമിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ റാലികളെ അഭിസംബോധന […]

‘ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടേനെ’ ; സ്ഥാനാര്‍ത്ഥിക്കെതിരെ വെളിപ്പെടുത്തലുമായി അമീഷ പട്ടേല്‍

  • 29th October 2020
  • 0 Comments

എല്‍ജെപി സ്ഥാനാര്‍ത്ഥിക്കുവേണ്ടി ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയ താന്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടേനെയെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി അമീഷ പട്ടേല്‍. ലോക് ജനശക്തി പാര്‍ട്ടി നേതാവ് പ്രകാശ് ചന്ദ്രയ്ക്കും സംഘത്തിനുമെതിരെയാണ് നടിയുടെ ആരോപണം. ദു:സ്വപ്‌നം എന്നാണ് സംഭവത്തെ അമീഷ വിശേഷിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയും സംഘവും ആവശ്യപ്പെട്ട പ്രകാരം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് തനിക്ക് ജീവന് ഭീഷണി നേരിട്ടതെന്ന് അമീഷ പറയുന്നു. ബിഹാറില്‍ നിന്ന് രക്ഷപ്പെടുന്നതിനും അതിലുപരി ജീവന്‍ രക്ഷിക്കുന്നതിനും നിരവധി നാടകം കളിക്കേണ്ടി വന്നു. മുംബൈയിലെത്തിയ ശേഷവും ഭീഷണി സന്ദേശങ്ങളും കോളുകളുമുണ്ടായെന്നും നടി […]

പോളിംഗ് ദിനത്തില്‍ വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് ട്വീറ്റ്; രാഹുല്‍ ഗാന്ധിക്കെതിരെ കമ്മീഷനില്‍ പരാതിപ്പെടുമെന്ന് ബിജെപി

  • 28th October 2020
  • 0 Comments

ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനത്തില്‍ മഹാസഖ്യത്തിന് വോട്ടുചെയ്യണം എന്നാഹ്വാനം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്ത രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടും എന്ന് ബിജെപി. ബിഹാറില്‍ ഇന്നേ ദിവസം പോളിങ്ങിന്റെ ആദ്യഘട്ടം നടക്കുകയാണ്. ‘നീതി, തൊഴില്‍, കര്‍ഷക ക്ഷേമം’ എന്നിവയ്ക്കുവേണ്ടി ഈ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ വോട്ട് മഹാ സഖ്യത്തിന് തന്നെ ചെയ്യണം ‘ എന്നായിരുന്നു രാഹുല്‍ ഗാന്ധി ബുധനാഴ്ച രാവിലെ ഹിന്ദിയില്‍ ചെയ്ത ട്വീറ്റിന്റെ സാരം. മൂന്നു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഇന്ന് 71 നിയമസഭാ […]

National News

ബിഹാർ വിധിയെഴുതുന്നു; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോവിഡ് ഭീതിക്കിടെ രാജ്യത്ത് നടക്കുന്ന ആദ്യ വോട്ടെടുപ്പാണിത്. പോളിങ് ബൂത്തിൽ വോട്ടർമാരുടെ എണ്ണം കുറച്ചും അധിക സമയം അനുവദിച്ചും വോട്ടെടുപ്പ് നടപടി ക്രമങ്ങൾക്ക് പ്രത്യേക മാർഗനിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയിട്ടുണ്ട്.മാവോയിസ്റ്റ് സ്വാധീന മേഖലകളായ ഗയയും ഔറംഗബാദും ഉൾപ്പെടെ 71 മണ്ഡലങ്ങൾ ആദ്യഘട്ടത്തിൽ വിധിയെഴുതുന്നു. 2.14 കോടി വോട്ടർമാരാണുള്ളത്. 1066 സ്ഥാനാർഥികൾ ജനവിധി തേടുന്നു. മുൻമുഖ്യമന്ത്രി ജിതൻ റാം മാഞ്ചി, കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവ് ശ്രേയസി സിങ് […]

കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകും : കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി

കൊവിഡ് വാക്‌സിൻ സൗജന്യമായി രാജ്യത്തെ എല്ലാ പൗരന്മാർക്കും നൽകുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്‌സിൻ നൽകുമെന്ന് ബിജെപി വാഗ്ദാനം നൽകിയിരുന്നു. ഇതിനെതിരായി പ്രതിപക്ഷം രംഗത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി പ്രസ്താവനയുമായി രംഗത്തെത്തിയത്. ഭരണപക്ഷം കൊവിഡ് മഹാമാരിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഒഡീഷ ഭക്ഷ്യ വിതരണ മന്ത്രി ആർപി സ്വെയ്ൻ ബിജെപിയുടെ കൊവിഡ് വാക്‌സിൻ പരാമർശത്തിൽ മന്ത്രിമാരായ സാരംഗിയോടും ധർമേന്ദ്ര […]

National

ബിഹാറില്‍ എന്‍ഡിഎ മുന്നണി വീണ്ടും അധികാരത്തിലെത്തും;നരേന്ദ്രമോദി

  • 23rd October 2020
  • 0 Comments

കോൺഗ്രസ് വികസനത്തിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും രാജ്യസുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്നുവെന്നും ബിഹാറിലെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിൽ രാജ്യത്തിനായി പോരാടാൻ തങ്ങളുടെ മക്കളെ ധൈര്യപൂർവം യാത്രയാക്കിയവരാണ് ബിഹാറിലെ ജനങ്ങൾ. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കശ്മീരിനു പ്രത്യേക പരിരക്ഷ തിരികെ നൽകുമെന്നാണ് അവർ പറയുന്നത്. എന്ത് ധൈര്യത്തിലാണ് അവർ ബിഹാറിൽ വന്നു വോട്ട് ചോദിക്കുന്നത്– മോദി ചോദിച്ചു. ബിഹാറില്‍ എന്‍ഡിഎ മുന്നണി വീണ്ടും അധികാരത്തിലെത്തും. […]

National News

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഇന്നെത്തും

  • 23rd October 2020
  • 0 Comments

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഇന്നെത്തും. രണ്ട് റാലികളാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗങ്ങളില്‍ തേജസ്വി അടക്കമുള്ള പ്രതിപക്ഷ സഖ്യം നേതാക്കള്‍ പങ്കെടുക്കും. അഴിമതിയാണ് തെരഞ്ഞെടുപ്പ് റാലികളിലെ പ്രധാന ചര്‍ച്ചാ വിഷയം. പൊതുജനങ്ങളുടെ 30000 കോടിരൂപ ഇതിനകം നിതീഷ് കുമാര്‍ കവര്‍ന്നെന്നാണ് ആര്‍ജെഡി പ്രചാരണം. അഴിമതിയുടെ ഭീഷ്മപിതാവെന്ന് നിതീഷ്‌കുമാറിനെ വിളിച്ച തേജസ്വീയാദവ് താന്‍ മുഖ്യമന്ത്രി ആയാല്‍ അഴിമതി തുടച്ച് നീക്കും എന്ന് അവകാശപ്പെട്ടു. പ്രതിപക്ഷ സഖ്യത്തിന്റെ അഴിമതി ആരോപണങ്ങള്‍ക്ക് അതേനാണയത്തിലാണ് എന്‍ഡിഎയുടെ മറുപടി. ഏത് […]

error: Protected Content !!