കെയര്‍ ഹോം പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ആദ്യ ട്രാന്‍ജന്‍ഡറായി ഭാവന സുരേഷ്
സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന പ്രവണത മാറണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹതാപമല്ല മറിച്ച് പരിഗണനയും അംഗീകാരവും ആണ് ഇവര്‍ക്ക് ആവശ്യമെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പിന് കീഴില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം ട്രാന്‍സ്ജന്‍ഡര്‍ ആയ ഭാവന സുരേഷിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ സഹകരണ സംഘം തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ […]



