National News

‘ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക?ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

  • 10th February 2023
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആരോപണം ഉന്നയിക്കുന്ന ഡോക്യുമെന്ററി പുറത്തുവിട്ട ബി.ബി.സിയെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂർവം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുകയെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ആരാഞ്ഞു.ഹർജി സ്വീകരിക്കേണ്ട് സാഹചര്യമില്ലെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന […]

National News

ബി.ബി.സി. ഡോക്യുമെന്ററി വിവാദം;കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

  • 3rd February 2023
  • 0 Comments

ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ സുപ്രിംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. മാധ്യമപ്രവർത്തകൻ എൻ. റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര എന്നിവരുടെ സംയുക്ത ഹരജിയും അഡ്വ. എം.എൽ ശർമ സമർപ്പിച്ച ഹരജിയും പരിഗണിച്ചാണ് കോടതി നടപടി.ഡോക്യുമെന്ററിയുടെ ലിങ്ക് പങ്കുവെക്കുന്ന ടീറ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ആധികാരികമായ രേഖ ഹാജരാക്കാന്‍ കോടതി കേന്ദ്രത്തോടു നിര്‍ദേശിച്ചു.. മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. […]

Kerala News

ബിബിസി വിവാദ ഡോക്യുമെന്ററി പ്രദർശനം;തിരുവനന്തപുരത്ത് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു

  • 25th January 2023
  • 0 Comments

ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മാനവീയംവീഥിയില്‍ യൂത്ത് കോണ്‍ഗ്രസും പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐ.യും ഡോക്യുമെന്ററി ചൊവ്വാഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടിടത്തും യുവമോര്‍ച്ച പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. രണ്ടു സ്ഥലങ്ങളിലേയും പ്രതിഷേധങ്ങളില്‍ കണ്ടാലാറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.തിരുവനന്തപുരത്ത് ജലപീരങ്കി അടക്കം ഉപയോഗിച്ചാണ് ബി.ജെ.പി പ്രവർത്തകരെ പൊലീസ് പിരിച്ചുവിട്ടത്.നിയമ വിരുദ്ധമായി സംഘം ചേരൽ, സംഘർഷം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്വാഭാവിക നിയമ നടപടിയെന്നാണ് പൊലീസ് പറയുന്നത്.

National News

ബി.ബി.സി ഡോക്യുമെന്ററി;ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കും,ബിബിസിക്കെതിരെ എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി

  • 24th January 2023
  • 0 Comments

ബി.ബി.സി ഡോക്യുമെന്ററിയെ വിമര്‍ശിച്ച് എ കെ ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണി രംഗത്ത്.‘ബിജെപിയോടുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ പറയുന്നു, ഇന്ത്യയെ മുൻവിധിയോടെ മാത്രം കാണുന്നതും, ഇറാഖ് യുദ്ധത്തിന് പിന്നിലെ ബുദ്ധി കേന്ദ്രമായ ജാക്ക് സ്‌ട്രോയുടെ പരാമർശവും ഉൾപ്പെടുത്തിയ സ്റ്റേറ്റ് സ്‌പോൺസേർഡ് ചാനലായ ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കും’- അനിൽ കെ ആന്റണി പറഞ്ഞു.ഇദ്ദേഹത്തിന്റെ ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള നിരവധി പ്രതിപക്ഷ യുവജനസംഘടനകള്‍ രാജ്യത്തുടനീളം […]

Kerala

‘ഡോക്യുമെന്ററി പ്രദർശനത്തിന് സിപിഐഎം സംരക്ഷണം നൽകും’; ജയിലിൽ പോകാൻ തയ്യാറെന്ന് എം വി ജയരാജൻ

  • 24th January 2023
  • 0 Comments

കണ്ണൂർ: ഗുജറാത്ത് കാലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് പാർട്ടി സംരക്ഷണം നൽകുമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ കേസെടുക്കുന്നെങ്കിൽ എടുക്കട്ടെ. ജയിലിൽ പോകാനും തയ്യാറാണ്. മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് ഡിവൈഎഫ്‌ഐ തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ക്യാമ്പസുകളിൽ പ്രദർശിപ്പിക്കുമെന്ന് എസ്എഫ്‌ഐയും അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറുമണിക്ക് […]

Kerala

ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുത്; വി.മുരളിധരൻ

  • 24th January 2023
  • 0 Comments

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് വി.മുരളിധരൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണം. വി.മുരളിധരൻ ആവശ്യപ്പെട്ടു.ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് പ്രദർശനം അനുവദിക്കുന്നത്. രാജ്യത്തിൻറെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രിംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്. സുപ്രിംകോടതിയെ അപമാനിക്കാൻ കേരളത്തിൻറെ മണ്ണ് ഉപയോഗിക്കണോയെന്ന് സർക്കാർ തീരുമാനിക്കണമെന്നും വി.മുരളിധരൻ പറഞ്ഞു. രണ്ടു ദശകം മുമ്പ് നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നത് മതസ്പർധ […]

error: Protected Content !!