ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി
മടവൂര്‍; മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഹെല്‍ത്തി കേരളയുടെ ഭാഗമായി ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും വര്‍ക്ക് സൈറ്റിലും പരിശോധന നടത്തി. പരിശോധനയില്‍ ചില സ്ഥലത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടതു കാണാനിടയായി. തുടര്‍ന്ന് കെട്ടിട ഉടമയുടെ പേരില്‍ പൊതുജനാരോഗ്യത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നരീതിയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടതിനെതിരെ നോട്ടീസ് നല്‍കി. ഉടനെ മാലിന്യങ്ങള്‍ നീക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചില വര്‍ക്ക് സൈറ്റില്‍ ദിവസങ്ങളോളമായി വല്ലപ്പോഴും ഉപയോഗിക്കുന്ന ഡ്രമ്മുകളില്‍ കൊതുകിന്റെ കൂത്താടികള്‍ വളരുന്നത് കാണാനിടയായി . ഇതോടൊപ്പം തന്നെ 25ഓളം […]