ബാലനിധി സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 5ാം ക്ലാസ് വിദ്യാര്‍ത്ഥി
കുന്ദമംഗലം:പ്രളയ ബാധിതര്‍ക്ക് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്ദമംഗലം എ യു പി സ്‌കൂളില്‍ ക്ലാസ് 5 ല്‍ പഠിക്കുന്ന അഭിജിത്ത് മോഹന്‍ ബാലനിധിയിലെ മുഴുവന്‍ തുകയും (6600 രൂപ) കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജ വളപ്പിലിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്ന ശീര്‍ഷകത്തില്‍ ‘നാടിന്റെ ഉയര്‍ച്ചക്ക് അഭിമാനത്തോടെ ഞങ്ങളും’ എന്ന് സംസ്ഥാനത്താകെ സെപ്റ്റംബര്‍ 2 മുതല്‍ 6 വരെ സ്‌കൂളുകളില്‍ നടത്തുന്ന ധനസമാഹരണത്തിന്റെ മുന്നോടിയായാണ് ബാലനിധിയിലെ സമ്പാദ്യം കൈമാറിയത്. കേരളത്തിലാകെ പ്രളയ […]
