News

വിക്ടര്‍ ജോര്‍ജ് സ്മാരകപുരസ്‌കാരം ബിബിന്‍ സേവ്യറിന്

കോട്ടയം: അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക കെയുഡബ്ല്യൂജെ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിന് ദീപിക ദിനപത്രം തൊടുപുഴ ബ്യൂറോയിലെ ഫോട്ടോ ജേണലിസ്റ്റ് ബിബിന്‍ സേവ്യര്‍ അര്‍ഹനായി. അടിമാലി എട്ടുമുറി പാലവളവില്‍ ഉരുള്‍പൊട്ടലിനിടെ മണ്ണിനടിയില്‍പ്പെട്ട കുരുന്നിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് അഗ്നിശമന സേനാംഗം ഓടുന്ന ചിത്രമാണ് പുരസ്‌കാരത്തിനര്‍ഹമായത്. 2018 ഓഗസ്റ്റ് 10ന് ദീപിക കോട്ടയം എഡീഷന്റെ ഒന്നാം പേജില്‍ ജീവനായിരുന്നു എന്ന അടിക്കുറിപ്പിലാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ചിത്രം.

Kerala

ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് കോഴിക്കോട് ജില്ലാപഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം

കോഴിക്കോട്: നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി നല്‍കുന്ന പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അര്‍ഹമായി. സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലാപഞ്ചായത്തിന് ലഭിച്ചത്. ആരോഗ്യ രംഗത്തെ സ്ഥിരം പദ്ധതികള്‍ക്ക് പുറമെ നൂതനമായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടത്തിവരുന്നത്. സ്നേഹസ്പര്‍ശം പദ്ധതിയിലുള്‍പ്പെടുത്തി ഡയാലിസിസിന് വിധേയമാവുന്ന രോഗികള്‍ക്ക് ഓരോ വര്‍ഷവും നാല് കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. എയ്ഡ്സ് രോഗികളുടെ സംരക്ഷണത്തിനായി ജില്ലയില്‍ രണ്ട് […]

Local

ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി

കൂന്ദമംഗലം: ദർശന റെസിഡൻസ് അസ്സോസിയേഷൻ SSLC +2 ,ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ വിജയികൾക്ക്സമ്മാനദാനംനൽകി. ദർശന പ്രസിഡന്റ് കുഞ്ഞു മൊയ്‌ദീൻ കുട്ടി അച്ച ക്ഷത വനിച്ച,വാർഡ് മെമ്പർ ടി.കെസീനത് മെമ്പർ എം.വി ബൈജു കെ.പിവസന്തരാജ് പി കെ ‘ ബാപ്പു ഹാജി പ്രകാശൻ പാലക്കണ്ടി സംസാരിച്ചു പുത്തലത് നൗഷാദ് നന്ദി പറഞ്ഞു കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്‌ളാസ് യൂസഫ് മാസ്റ്റർ നടത്തി എ.എം വി.ഐI ആയി നിയമനം കിട്ടിയ എ കെ.വി […]

സഹകാര്യം ജൂറി പുരസ്കാരം നേടിയ ദിനേശ് കാരന്തൂരിന് ആദരം

കാരന്തൂർ: സഹകാര്യം ബെസ്റ്റ് സിഇഒ സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ ദിനേശ് കാരന്തുരിന് കുന്നമംഗലം പഞ്ചായത്ത്‌ 21വാർഡ് കമ്മിറ്റി പുരസ്‌കാരം പഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ സി അബ്ദുൽ ഗഫൂർ നൽകി ആദരിച്ചു. വാർഡ് ലീഗ് പ്രസിഡന്റ് എം.ടി മൊയ്‌ദീൻ കോയ ,സെക്രട്ടറി സിദ്ധീഖ് തെക്കയിൽ ,ബഷീർ മാസ്റ്റർ ,എം.ടി സലീം ,എം.ടി അബൂബക്കർ ,ഹാരിസ്ദുബായ് ,സലാം എടക്കുനിചടങ്ങിൽ പങ്കെടുത്തു.

error: Protected Content !!