അസം, കശ്മീര്‍ വിഷയം: വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിച്ചു
കുറ്റിക്കാട്ടൂര്‍: കശ്മീരിലേയും അസമിലേയും ജനങ്ങളെ അപരവല്‍ക്കരിച്ച് അഭയാര്‍ത്ഥികളാക്കാനും കൊന്നൊടുക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പെരുവയല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റിക്കാട്ടൂരില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തീവ്ര ദേശീയതയെ ഉദ്ദീപിപ്പിച്ച് രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള ആര്‍.എസ്.എസിന്റെ വംശഹത്യ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധത്തില്‍ ശക്തമായ മുദ്രാവാക്യമുയര്‍ത്തി. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി പി ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് പ്രസിഡന്റ് അനീസ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി മുസ് ലിഹ് പെരിങ്ങൊളം എന്നിവര്‍ നേതൃത്വം നല്‍കി.




