Kerala News

ഭഗവാനെ രക്ഷിച്ചേക്കണേ… അരൂർ ക്ഷേത്രത്തില്‍ തൊഴുത് വണങ്ങിയ ശേഷം കവർച്ച

  • 28th October 2022
  • 0 Comments

അരൂർ ക്ഷേത്രത്തില്‍ മോഷണം.അരൂര്‍ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലാണ് മോഷണം നടന്നത്. തിരുവാഭരണം, സ്വര്‍ണ്ണക്കൂട് എന്നിവ മോഷണംപോയി.ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം മോഷണത്തിന് മുമ്പ് ശ്രീകോവിലിന് മുന്നില്‍ നിന്നും തൊഴുത് പ്രാർത്ഥിക്കുന്നതിന്റെയടക്കം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ത്താണ് കള്ളന്‍ അകത്ത് പ്രവേശിച്ചത്. രാവിലെ ക്ഷേത്ര ഭാരവാഹികള്‍ എത്തിയപ്പോഴാണ് ശ്രീകോവില്‍ തുറന്നു കിടക്കുന്നത് കണ്ടത്.10 പവന്റെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

Kerala

ഷാനിമോള്‍ ഉസ്മാന് അരൂരില്‍ ചരിത്ര വിജയം

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരൂരിലെ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് മിന്നുന്ന ജയം. വര്‍ഷങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം യുഡിഎഫിന് ഉപതെരഞ്ഞെടുപ്പില്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. ഒന്‍പതു തവണ ഗൗരിയമ്മയും 3 തവണ ആരിഫും ജയിച്ചുകയറിയ അരൂരില്‍ മികച്ച മത്സരം നടന്നതിന് ശേഷമാണ് ഷാനിമോള്‍ ഉസ്മാന്‍ വിജയിക്കുന്നത്. എല്‍ഡിഎഫന്റെ മനു സി പുളിക്കനെയാണ് 2000 ന് മുകളില്‍ ഭൂരിപക്ഷത്തോടെ ഷാനിമോള്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. അരൂരിലെ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്നോട്ട് വരാന്‍ […]

error: Protected Content !!