Kerala kerala kerala politics

മന്ത്രിമാരായ മുഹമ്മദ് റിയാസും ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

  • 26th July 2024
  • 0 Comments

തിരുവനന്തപുരം: മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ നടക്കുന്ന അങ്കോലയിലേക്ക് പോകും. ഉച്ചയോടെ മന്ത്രിമാര്‍ സംഭവസ്ഥലത്തെത്തും. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതു പ്രകാരമാണ് മന്ത്രിമാര്‍ ഷിരൂരിലെത്തുന്നത്. അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം അര്‍ജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബര്‍ ആക്രമണം ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ […]

Kerala kerala National Trending

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ 11-ാം ദിനത്തിലേക്ക്; അടിയൊഴുക്ക് വെല്ലുവിളി; ഷിരൂരില്‍ ഓറഞ്ച് അലര്‍ട്ട്

  • 26th July 2024
  • 0 Comments

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പതിനൊന്നാം ദിവസമായ ഇന്നും തുടരും. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിന് കനത്ത വെല്ലുവിളിയാകുന്നത്. അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രമാകും നേവിയുടെ സ്‌കൂബ ഡൈവര്‍മാര്‍ പുഴയിലിറങ്ങുക. പുഴയില്‍ അടിയൊഴുക്ക് ഇന്നലെ 6 നോട്‌സായിരുന്നു. മൂന്നു നോട്‌സില്‍ താഴെയാണെങ്കില്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താനാകൂ. അതിശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സമാകുന്നതായി നേവി അറിയിച്ചു. ഷിരൂരില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. […]

Kerala kerala

‘ഐബോര്‍ഡ്’ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന; അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്

  • 25th July 2024
  • 0 Comments

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. ഐ ബോഡ് ഡ്രോണ്‍ പരിശോധനയാണ് തുടങ്ങിയത്. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമം.ഡ്രോണ്‍ പരിശോധന സംഘത്തില്‍ ഏഴ് പേരാണ്. കരയിലും വെള്ളത്തിലും തെരച്ചില്‍ ഊര്ജിതമാക്കും. ഡ്രോണ്‍ പരിശോധന നിര്‍ണായകമാണ്. ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.ഒരു മണിക്കൂറിനകം നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രക്ഷാ ദൗത്യത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്പ്റ്റര്‍ ഷിരൂരില്‍ […]

Kerala kerala

ശക്തമായ അടിയൊഴുക്ക്; നിലവില്‍ പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് ദൗത്യ സംഘം

  • 25th July 2024
  • 0 Comments

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക മണിക്കൂറുകളിലേക്ക്.ഗംഗാവാലി പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് നേവി. പരിശോധനയ്ക്ക് ശേഷം വിവരം നേവി കൈമാറി. ശക്തമായ അടിയൊഴുക്കും കാഴ്ച്ച പ്രശ്നവും ഡൈവിങ്ങിന് തടസമുണ്ടാക്കുന്നുവെന്ന് മുങ്ങല്‍ വിദഗ്ധര്‍ അറിയിച്ചു. രണ്ട് മണിക്കൂര്‍ അടിയൊഴുക്ക് കുറഞ്ഞാല്‍ ദൗത്യം പൂര്‍ത്തിയാക്കാമെന്നും സൈന്യം അറിയിച്ചു. മൂന്ന് ഡിങ്കി ബോട്ടുകളില്‍ ഗംഗാവാലിയില്‍ സ്‌കൂബാ സംഘം അടിയൊഴുക്ക് പരിശോധിച്ചിരുന്നു. 15 നാവികരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അടിയോഴുക്ക് കുറഞ്ഞാല്‍ മാത്രമേ പരിശോധന നടത്താന്‍ കഴിയൂ. ലോറിയുടെ ക്യാബിനില്‍ പരിശോധന […]

Kerala kerala

വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റി സൈബറാക്രമണം; അര്‍ജുന്റെ കുടുംബം പരാതി നല്‍കി

  • 25th July 2024
  • 0 Comments

സൈബര്‍ അതിക്രമത്തിനെതിരായി പരാതി നല്‍കി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറയുന്നു. വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം നടക്കുന്നത്. കോഴിക്കോട് സൈബര്‍ സെല്ലിലാണ് കുടുംബം പരാതി നല്‍കിയത്. കഴിഞ്ഞ രണ്ട് ദിവസം മുന്‍ അര്‍ജുന്റെ കുടുംബം നടത്തിയ വാര്‍ത്താസമ്മേളമനത്തിന്റെ ഭാഗങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അര്‍ജുന്റെ മാതാവിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ഇരുന്ന സഹോദരി ഷീലയെ ലക്ഷ്യമിട്ടുകൊണ്ടാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഷീല തെറ്റായ കാര്യങ്ങള്‍ പറഞ്ഞെന്നും […]

Kerala kerala National Trending

ലോറിയുടെ ഡ്രൈവര്‍ കാബിനില്‍ അര്‍ജുനുണ്ടോ? ഇന്ന് നിര്‍ണായകം; തിരച്ചില്‍ പത്താം ദിവസത്തിലേക്ക്

  • 25th July 2024
  • 0 Comments

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്. ഇന്നലത്തെ തെരച്ചിലില്‍ ലോറി കണ്ടെത്തിയതിനാല്‍ ഇന്ന് നിര്‍ണായക ദിവസമാണ്. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവര്‍മാര്‍ കാബിനില്‍ എത്തിയാകും അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. അതിനായി മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തും. അതിനുശേഷമായിരിക്കും ട്രക്ക് പുറത്തെടുക്കുക. കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്തും തുടര്‍ന്ന് ലോറി ലോക്ക് ചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തും. ഇതിനായി സൈന്യം വിവിധ ഉപകരണങ്ങള്‍ രാത്രിയോടെ സ്ഥലത്തെത്തിച്ചു. നിലവില്‍ മഴ […]

Kerala kerala National Trending

അര്‍ജുനായി തിരച്ചില്‍; ലോറിയുടെ ലൊക്കേഷന്‍ എന്ന് സംശയിക്കുന്ന ചിത്രം നേവി പുറത്തുവിട്ടു

  • 24th July 2024
  • 0 Comments

അങ്കോല: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി നടത്തിയ തിരച്ചിലില്‍ ലോറിയുടെ ലൊക്കേഷന്‍ എന്ന് സംശയിക്കുന്ന ചിത്രം നേവി പുറത്തുവിട്ടു. സോണാര്‍ സിഗ്‌നല്‍ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒരു ട്രക്ക് കൃത്യമായി വെള്ളത്തില്‍ കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢ വ്യക്തമാക്കി. ഇത് കണ്ടെത്തിയ പ്രദേശത്ത് നാവിക ഡീപ് ഡൈവര്‍മാര്‍ ഉടന്‍ നങ്കൂരമിടാന്‍ ശ്രമിക്കും. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ലോങ് ആം ബൂമര്‍ എക്സ്‌കവേറ്റര്‍ നദിയില്‍ ഡ്രഡ്ജ് ചെയ്യാന്‍ ഉപയോഗിക്കും. നൂതന ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള ഇന്റലിജന്റ് അണ്ടര്‍ഗ്രൗണ്ട് ബരീഡ് […]

Kerala kerala National

അങ്കോല മണ്ണിടിച്ചില്‍: ലോഹവസ്തു കണ്ടെത്തി; അര്‍ജുന്റെ ലോറിയെന്ന് സംശയം;

  • 24th July 2024
  • 0 Comments

അങ്കോല: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി നടത്തിയ തിരച്ചിലില്‍ ലോഹത്തിന് സമാനമായ വസ്തു കണ്ടെത്തി. ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഉന്നത ഉദ്യോഗസ്ഥര്‍ അല്‍പ്പസമയത്തിനകം അപകടസ്ഥലത്ത് എത്തും. ഷിരൂര്‍ പുഴയിലാണ് ലോഹവസ്തു കണ്ടെത്തിയത്. അതേസമയം ലോറിയില്‍ തടിക്കെട്ടാന്‍ ഉപയോഗിക്കുന്ന വെളുത്ത നിറമുള്ള കയറും കണ്ടെത്തിയിട്ടുണ്ട്. ഇതും അര്‍ജുന്റെ ലോറിയുടേതാകാം എന്നും സംശയിക്കുന്നുണ്ട്.

National

അര്‍ജുന്‍ എവിടെ? തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍

  • 24th July 2024
  • 0 Comments

ബംഗലൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചു. ഈ യന്ത്രം ഉപയോഗിച്ച് 60 അടിവരെ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്. ആവശ്യമെങ്കില്‍ തിരച്ചിലിനായി ഒരു യന്ത്രം കൂടി എത്തിക്കുമെന്ന് എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. രാവിലെ എത്തിച്ചേരേണ്ടിയിരുന്ന യന്ത്രം വാഹനത്തിന്റെ തകരാര്‍ മൂലമാണ് വൈകിയത്. റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലമാകും യന്ത്രം കൊണ്ട് പരിശോധിക്കുന്നത്. മണ്ണിടിഞ്ഞ് പുഴയിലേക്ക് വീണ ഭാഗത്ത് […]

National

അര്‍ജുനായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക്; സോണാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് ഇന്ന് പരിശോധന

  • 24th July 2024
  • 0 Comments

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക്. 60 അടി താഴ്ചയില്‍ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തിച്ചു. ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സിഗ്‌നല്‍ കേന്ദ്രീകരിച്ചാകും തിരച്ചില്‍. സോണാര്‍ സിഗ്‌നല്‍ ലഭിച്ച പ്രദേശം ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധിക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും. ഇന്ന് വൈകിട്ടോടെ വ്യക്തത വരുമെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നലെ ഗംഗവല്ലി പുഴയില്‍ സിഗ്നല്‍ […]

error: Protected Content !!