ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി; ഒരു ലോഹഭാഗം കൂടി കണ്ടെത്തി; കണ്ടെയ്‌നറുടെ ലോക്ക് ആകാമെന്ന് മനാഫ്
അങ്കോല: അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി. തിരച്ചിലില്‍ ഒരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയത് കണ്ടെയ്‌നറുടെ ലോക്ക് ആകാമെന്ന് ഉടമ മനാഫ് പറഞ്ഞു. ഇന്നലത്തെ തിരച്ചിലില്‍ ലോറിയുടെ ജാക്കി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പുഴയില്‍ അനുകൂല സാഹചര്യമാണുള്ളത്. ജലനിരപ്പും ഒഴുക്കും കുറവാണ്.രാവിലെ നാവികസേനയുടെ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടം ഇതിന് അനുമതി നല്‍കിയില്ല.