മെസ്സി വരും; മത്സരം മലപ്പുറത്തെ സ്റ്റേഡിയത്തില്‍; കേരളത്തിലെത്തുക ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമെന്ന് മന്ത്രി വി അബ്ദുള്‍ റഹിമാന്‍
തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ സൗഹൃദ മത്സരത്തില്‍ ക്യാപ്റ്റന്‍ മെസ്സി പങ്കെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആ സമയം പൂര്‍ത്തിയാകും.അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. അര്‍ജന്റീനയുമായി ഫുട്ബോള്‍ പരിശീലനത്തിന് ദീര്‍ഘകാല കരാര്‍ ഒപ്പിടും. 5000 കുട്ടികളെ വരെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് അര്‍ജന്റീന സമ്മതം അറിയിച്ചെന്നും ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമംഗങ്ങള്‍ മുഴുവന്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെന്നും മന്ത്രി പറഞ്ഞു. 2025 ഒക്ടോബറിലാണ് ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റീനയുടെ താരനിര കേരളത്തിലെത്തുക. ഈ […]









