National News

വൃത്തികെട്ട രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല, മറ്റു പാര്‍ട്ടികളിലെ മാലിന്യങ്ങള്‍ ആം ആദ്മിക്ക് ആവശ്യമില്ല; കെജ്‌രിവാള്‍

  • 24th November 2021
  • 0 Comments

കോണ്‍ഗ്രസില്‍ നിന്നുള്ള പലരും ആം ആദ്മി പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ പാര്‍ട്ടിക്ക് മാലിന്യം ആവശ്യമില്ലെന്നും അരവിന്ദ് കെജ്രിവാള്‍. അതേസമയം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ കെജ്രിവാള്‍ പ്രശംസിക്കുകയും ചെയ്തു. അമൃത്സറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഒരു വ്യക്തിക്കോ എം.എല്‍.എക്കോ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കാതാവുമ്പോള്‍ നീരസമുണ്ടാവും. ഇന്ന് കോണ്‍ഗ്രസില്‍ നിന്നുള്ള 25 എം.എല്‍.എമാരും രണ്ട് എം.പിമാരും ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഞങ്ങള്‍ വൃത്തികെട്ട രാഷ്ട്രീയത്തില്‍ […]

National News

തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി. സര്‍ക്കാര്‍ നടത്തുന്നത്; അരവിന്ദ് കെജ്‌രിവാള്‍

  • 22nd July 2021
  • 0 Comments

മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ അപലപിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ” മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ദൈനിക് ഭാസ്‌കറിലും ഭാരത് സമാചറിലും നടത്തിയ ആദായനികുതി റെയ്ഡുകള്‍. അവരുടെ സന്ദേശം വ്യക്തമാണ്- ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവരെ അതിന് വിടില്ലെന്ന്. ഇത്തരത്തിലുള്ള ചിന്ത വളരെ അപകടകരമാണ്. എല്ലാവരും അതിനെതിരെ ശബ്ദമുയര്‍ത്തണം,”കെജ്‌രിവാള്‍ പറഞ്ഞു ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടന്നത്.

National News

കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെജ്രിവാള്‍; കുടിവെള്ള സംവിധാനം പുനഃസ്ഥാപിച്ചു

  • 29th January 2021
  • 0 Comments

കര്‍ഷക നേതാവ് രാകേഷ് തികേതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിങ്ങളുടെ ആവശ്യങ്ങളെല്ലാം പ്രധാനമാണെന്നും കര്‍ഷകര്‍ക്കൊപ്പം പൂര്‍ണ പിന്തുണ നല്‍കി എല്ലാവരും രംഗത്തുണ്ടെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ‘രാകേഷ് ജി, ഞങ്ങളെല്ലാവരും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി രംഗത്തുണ്ട്. നിങ്ങളുടെ ആവശ്യങ്ങളെല്ലാം പ്രധാനമാണ്. കര്‍ഷക തൊഴിലാളികളെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതും കര്‍ഷക നേതാക്കള്‍ക്കെതിരെ വ്യാജ കേസുകള്‍ ചുമത്തുന്നതും കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതും തീര്‍ത്തും തെറ്റായ കാര്യമാണ്,’ കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് വൈദ്യുതിയും […]

സൗജന്യ കോവിഡ് വാക്‌സിന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടത് -കെജ്‌രിവാള്‍

  • 24th October 2020
  • 0 Comments

കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറാവുമ്പോള്‍ അത് എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബിഹാറികള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന ബി.ജെ.പി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മുഴുവനും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം. എല്ലാ ഇന്ത്യാക്കാര്‍ക്കും അതിന് അവകാശമുണ്ട്. കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി ശാസ്ത്രിപാര്‍ക്കില്‍ പുതിയ ഫ്‌ളൈഓവര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായുന്നു അദ്ദേഹം. ഇത് രണ്ടാം തവണയാണ് കെജ്‌രിവാള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി അവതരിപ്പിച്ച […]

Kerala

കെജരിവാളിന് ആശംസയുമായി പിണറായി വിജയന്‍

  • 11th February 2020
  • 0 Comments

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് ഉജ്ജ്വല വിജയത്തിലേയ്ക്ക് കുതിക്കുന്ന ആം ആദ്മി പാര്‍ട്ടിയ്ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയുടെ വര്‍ഗ്ഗീയതക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ ജനം നല്‍കിയ തിരിച്ചടിയാണ് ഫലമെന്നും പിണറായി വിജയന്‍ പറഞ്ഞു. ബിജെപിക്ക് ഒരു ബദലുണ്ടെങ്കില്‍ അവരെ ജനം അംഗീകരിക്കും എന്നതിന് തെളിവാണ് തിരഞ്ഞെടുപ്പുഫലമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

error: Protected Content !!