ആരോഗ്യ സേതു ആപ്പ് ആരുണ്ടാക്കിയെന്ന ചോദ്യത്തിന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരം
കോവിഡ് ട്രാക്കിങ്ങ് സംവിധാനം എന്ന പേരില്‍ രാജ്യത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ആരോഗ്യ സേതു ആപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈവശമില്ലെന്ന് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ സേതു എന്ന ആപ്ലിക്കേഷന്‍ ആരുണ്ടാക്കിയെന്നോ, എങ്ങനെ ഉണ്ടാക്കിയെന്നോ അറിയില്ലെന്നാണ് കേന്ദ്ര ഇലട്രോണിക്‌സ് മന്ത്രാലയം, നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍, നാഷണല്‍ ഇ ഗവേര്‍ണന്‍സ് ഡിപാര്‍ട്ട്‌മെന്റ് എന്നിവയുടെ നിലപാട്. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍, ഐടി മന്ത്രാലയം എന്നിവരുടെ നേതൃത്വത്തിലാണ് […]