Kerala News

ബസ് സമരം അനാവശ്യം; സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; ആന്റണി രാജു

  • 26th October 2023
  • 0 Comments

ബസ് സമരം അനാവശ്യമാണെന്നുംഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു.ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നു. 846 കുട്ടികളാണ് അതിദരിദ്ര വിഭാഗത്തിലുള്ളത്.അവർക്ക് സൗജന്യ യാത്ര നൽകാൻ തയ്യാറുണ്ടോ ബസ് ഉടമകൾ?. ബസുടമകൾക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ടെങ്കിൽ അത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് സമരത്തെപ്പറ്റി വാർത്ത കണ്ട അറിവ് മാത്രമാണ് തനിക്കുള്ളത്. വിദ്യാർത്ഥി കൺസഷൻ പഠിക്കാൻ കമ്മിറ്റി ഉണ്ട്.സീറ്റ് ബെൽറ്റ് സർക്കാർ തീരുമാനിച്ചതല്ല. നേരത്തെ ഉള്ള നിയമമാണ്. അത് നടപ്പാക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. […]

Kerala

ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും ‌ സീറ്റ് ബെൽറ്റ് നിർബന്ധം

  • 10th October 2023
  • 0 Comments

തിരുവനന്തപുരം ∙ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും ‌നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. എഐ ക്യാമറകൾ സ്ഥാപിച്ചശേഷം നടന്ന റോഡ് അപകടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും സർക്കാർ ഹൈക്കോടതിയിലും നിയമസഭയിലും നൽകിയ കണക്കുകളിൽ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള പൊലീസിന്റെ റാപിഡ് സോഫ്റ്റ്‌വെയറിൽനിന്നു ലഭ്യമായ കണക്കുകൾ മന്ത്രി വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. 2022 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം യഥാക്രമം 344, 313, […]

Kerala News

എ ഐ ക്യാമറയിലെ കോടതി ഇടപെടൽ; സർക്കാരിന് തിരിച്ചടിയല്ല ; ആന്റണി രാജു

  • 20th June 2023
  • 0 Comments

എ ഐ ക്യാമറയിലെ കോടതി ഇടപെടൽ സർക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഹർജി കാരണം ക്യാമറയുടെ പ്രവർത്തനം നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കോടതി വിശ്വാസത്തിലെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിൽ ക്രമക്കേടെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും മന്ത്രി കൂട്ടി ചേർത്തു .ഇടപാടുകളിൽ പരിശോധന നടക്കുന്നതിൽ എതിർപ്പില്ല. ഹർജിക്കാരുടെ ആവശ്യം എ.ഐ. പദ്ധതി നിർത്തിവെക്കണമെന്നായിരുന്നു. എന്നാൽ, ഈ ആവശ്യം ഹൈക്കോടതി തള്ളി. ഹർജിക്കാരെ പ്രശംസിച്ചുകൊണ്ട് ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.സമഗ്രമായ […]

Kerala News

എ ഐ ക്യാമറ പദ്ധതി മരണങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ; ആന്റണി രാജു

മരണങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് എഐ ക്യാമറ പദ്ധതിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊട്ടാരക്കരയിലെ നിലമേലും രണ്ടു ക്യാമറകൾ കൂടി പ്രവർത്തന സജ്ജമായെന്നും എഐ ക്യാമറ പിഴ ചുമത്താൻ ആരംഭിച്ച ജൂൺ 5ന് രാവിലെ 8 മണി മുതൽ ജൂൺ 8 രാത്രി 11.59 വരെ 352730 നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി. അതിൽ ഇത് വരെ 80743 നിയമലംഘനങ്ങൾ വെരിഫൈ ചെയ്തുവെന്നും ഇതിൽ 10457 നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചു എന്നും ആന്റണി […]

Kerala News

പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ മൂന്നാം യാത്രക്കാരായി കണക്കാക്കില്ല; സാധാരണക്കാർക്ക് ആശ്വാസം

റോഡ് ക്യാമറകൾ നാളെ മിഴി തുറക്കാനിരിക്കെ സാധാരണക്കാർക്ക് ആശ്വാസകരമായ വാർത്തയുമായി ഗതാഗതമന്ത്രി ആന്‍റണി രാജു. വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് മന്ത്രി അറിയിച്ചു. അതേ സമയം, തിങ്കൾ രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെൽമെറ്റ് സീറ്റ്ബെൽട്ട്, മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമ്ക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണ്. റോഡപകട നിരക്കിൽ കേരളം മുന്നിലാണ്.ശരാശരി 161 […]

Kerala

എഐ ക്യാമറ: യാതൊരു അഴിമതിയും നടന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി

എ ഐ ക്യാമറ ഇടപാടിൽ യാതൊരു അഴിമതിയും നടന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കരാറിൽ പാളിച്ചയുണ്ടെങ്കിൽ തിരുത്തും. മുഖ്യമന്ത്രിയെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിലാണ് കണ്ടതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ല. കെൽട്രോണുമായാണ് ഗതാഗത വകുപ്പ് കരാർ ഒപ്പിട്ടതെന്നും മന്ത്രി വിശദീകരിച്ചു. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് മന്ത്രി പറഞ്ഞു. കെൽട്രോണും കമ്പനികളുമായി ഒപ്പിട്ട ഉപകരാറിൽ ഗതാഗത വകുപ്പിന് ബന്ധമില്ല. […]

Kerala News

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകാനാകില്ല, പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കും: ആന്റണി രാജു

  • 27th April 2023
  • 0 Comments

തിരുവനന്തപുരം: റോഡ് ക്യാമറകളുടെ പരിശോധനകളെക്കുറിച്ചുള്ള പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഗതാഗത ‌മന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകാനാകില്ലെന്ന പ്രശ്നം പരിശോധിക്കും. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാകില്ല. നിയമത്തില്‍ ഇളവു വരുത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മേയ് പത്തിന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. മുന്‍ ട്രാന്‍സ്പോര്‍ട്ട് ജോയിന്‍റ് കമ്മിഷണര്‍ രാജീവ് പുത്തലത്തിനെതിരെ ആറ് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരു റോഡ് ക്യാമറ […]

Kerala News

തൊണ്ടിമുതൽ മോഷണക്കേസ്; ആന്റണി രാജുവിനെതിരായ എഫ് ഐ ആർ റദ്ദാക്കി

  • 10th March 2023
  • 0 Comments

ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ മോഷണ കേസിൽ മന്ത്രിക്കെതിരായ എഫ് ഐ ആർ റദ്ദാക്കി ഹൈക്കോടതി.ആന്റണി രാജു നൽകിയ ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് എഫ്‌ഐആര്‍ റദ്ദാക്കിയത്.1994 ൽ അടി വസ്ത്രത്തിൽ മയക്ക് മരുന്ന് കടത്തിയ കേസിലെ പ്രതിയെ രക്ഷിക്കാൻ തോണ്ടി മുതലായ അടി വസ്ത്രം മാറ്റി മറ്റൊന്ന് കോടതിയിൽ സമർപ്പിച്ചതായിരുന്നു കേസ്. ലഹരിമരുന്ന് കേസിന്റെ തൊണ്ടിമുതല്‍ ഒരു അഭിഭാഷകന്‍ നശിപ്പിച്ചു എന്നുകാട്ടി കേസെടുക്കാനോ അന്വേഷിക്കാനോ പൊലീസിന് സാധിക്കില്ല, പൊലീസിന്റെ അധികാര പരിധിയില്‍പ്പെടാത്ത ഒരന്വേഷണത്തില്‍ […]

Kerala News

കെഎസ്ആര്‍ടിസിയിൽ വിദ്യാർത്ഥികളുടെ നിലവിലെ കണ്‍സെഷന്‍ നിരക്കിൽ മാറ്റില്ല; വാർത്തകൾ അടിസ്ഥാന രഹിതം; ആന്റണി രാജു

  • 28th February 2023
  • 0 Comments

കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ അതുപോലെ തുടരുമെന്നും നിരക്ക് മാറ്റാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. ഈവനിങ് ക്ലാസുകൾക്കും മറ്റും പോകുന്ന നിരവധി റിട്ടയേഡ് ഉദ്യോഗസ്ഥർ കണ്‍സെഷനുവേണ്ടി അപേക്ഷിക്കുന്നതുകൊണ്ട് വയസിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ‘അണ്‍ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ 65 ശതമാനം കണ്‍സെഷനുണ്ട്. വയസിന്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. കാരണം […]

Kerala

‘യൂണിയനുകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍’; ശമ്പളം ഗഡുക്കളാക്കിയതിനെ ന്യായീകരിച്ച് ആന്‍റണി രാജു

  • 18th February 2023
  • 0 Comments

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് മന്ത്രി ആന്‍റണി രാജു. ശമ്പളം ഗഡുക്കളാക്കി നല്‍കുന്നതില്‍ വിവാദമുണ്ടാകേണ്ട ആവശ്യമില്ല. യൂണിയനുകൾക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവര്‍ക്ക് അവരുടേതായ അഭിപ്രായം പറയാം. യൂണിയനുകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു. കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നാണ് മന്ത്രി പറയുന്നത്. ടാർഗറ്റ് അടിസ്ഥാനത്തിലേ ശമ്പളം നൽകൂ എന്ന തീരുമാനമില്ലെന്നും പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ലെന്നും ആന്‍റണി രാജു പറഞ്ഞു. പുതിയ ഉത്തരവും ടാര്‍ഗറ്റ് നിര്‍ദേശവും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി […]

error: Protected Content !!