Kerala

30,000 രൂപ ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയ്ക്ക് 1.44 കോടി രൂപയുടെ ഭരണാനുമതി

  • 27th July 2020
  • 0 Comments

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വനിതകള്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്കും 30,000 രൂപ ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയ്ക്ക് 2020-21 വര്‍ഷത്തേയ്ക്കുള്ള 1.44 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുള്ള നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുകയനുവദിച്ചത്. സാധുക്കളായ ഭിന്നശേഷി വനിതകള്‍ക്കും അവരുടെ കുടുംബത്തിനും വിവാഹ സമയത്ത് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നതാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിത്വം മൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്ന വനിതകള്‍ക്കും അവരുടെ […]

National News

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് മിനിമം വേതനം ഉറപ്പാക്കാന്‍ നിയമഭേദഗതി അതിഥി തൊഴിലാളികൾക്കായി ആശ്വാസ നടപടി

ന്യൂദല്‍ഹി: ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികൾ ഉൾകൊള്ളിച്ചു കൊണ്ടാണ് രണ്ടാം ഘട്ടത്തിലെ പ്രത്യേക പാക്കേജിന്റെ പ്രഖ്യാപനം. ഒൻപത് സുപ്രധാന പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനകാര്യ മന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരിക്കുന്നത് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പേരിൽ രാജ്യത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് എവിടെ നിന്നും റേഷൻ വാങ്ങാനുള്ള പദ്ധതി നടപ്പിലാക്കു . 2021 ഓടെ പ്രാബല്യത്തില്‍വരും. […]

Kerala

സംസ്ഥാനത്ത് വരുന്ന 5 ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ചിലയിടങ്ങളിൽ അടുത്ത അഞ്ചു ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് ആയിരിക്കും. കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഏപ്രിൽ 23 മുതൽ നാലു ദിവസത്തേക്ക് ഇടി മിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. രാജ്യത്ത് ഇത്തവണ മഴ സാധാരണ ഗതിയിൽ ലഭിക്കാനാണ് സാധ്യതയെന്നും അറിയിച്ചിരുന്നു. കേരളത്തിന് […]

National

ഡൽഹിയിൽ 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിച്ചാൽ സൗജന്യ വൈദ്യുതി : അരവിന്ദ് കെജ്‌രിവാള്‍

ഡൽഹി : 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ആളുകൾക്ക് സൗജന്യ വൈദ്യുതി നൽകാൻ തീരുമാനമെടുത്തത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി നല്‍കുന്ന സംസ്ഥാനമായി ഡൽഹിയെ മാറ്റുകയെന്നതാണ് മുഖ്യ മന്ത്രിയുടെ ലക്‌ഷ്യം. 201-400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശീതകാലത്ത് 70 ശതമാനം ആളുകളുടെയും വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ അവസ്ഥയിൽ മുന്നോട്ട് പോയാൽ വലിയ രീതിയിൽ […]

error: Protected Content !!