യുഎസ് വിദേശകാര്യ സെക്രട്ടറിയായി ആന്റണി ബ്ലിങ്കന്‍ സ്ഥാനമേറ്റേക്കും
യുഎസ്സിന്റെ പുതിയ വിദേശകാര്യ സെക്രട്ടറിയായി മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനായ ആന്റണി ബ്ലിങ്കന്‍ സ്ഥാനമേറ്റേക്കും. ബറാക്ക് ഒബാമ പ്രസിഡന്റ് ആയിരിക്കെ, ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായിരുന്നു ആന്റണി ബ്ലിങ്കന്‍. ചൊവ്വാഴ്ച്ച പുതിയ വിദേശകാര്യ സെക്രട്ടറിയെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. അതേസമയം ജോ ബൈഡന്റെ ട്രാന്‍സിഷന്‍ ടീമോ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. നയതന്ത്രരംഗത്തെ അനുഭവ സമ്പത്താണ് 58കാരനായ ആന്റണി ബ്ലിങ്കന് വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പ്രഥമ പരിഗണന ലഭിക്കാന്‍ കാരണം. ജോ ബൈഡന്‍ […]



