പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു;കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു.പതിനൊന്ന് മണിയോടെ ചുമതലയേല്‍ക്കാല്‍ കലക്ടറേറ്റിലെത്തിയ ശ്രീറാം വെങ്കിട്ടരാമനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പതിനൊന്നരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്.ചുമതലയേൽക്കാൻ എത്തിയപ്പോഴയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ആലപ്പുഴയിലെ അമ്പത്തിനാലാമത് കളക്ടറയാണ് ശ്രീറാം ചുമതലയേറ്റത്.ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു. ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. എന്നാൽ […]









