Kerala News

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം, വ്യാപക ദുരന്ത സാധ്യത

  • 1st September 2025
  • 0 Comments

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ പ്രവിശ്യയായ നംഗഹാറില്‍ ഇരുപതോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കുനാര്‍, നംഗര്‍ഹാര്‍ എന്നീ പ്രവിശ്യകളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു. 13 തുടര്‍ചലനങ്ങള്‍ ഉണ്ടായതായാണ് വിവരം. ഇതോടെ പലരും വീടുകള്‍ വിട്ട് പുറത്തേക്കോടി. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മേഖലയിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പരിക്കേറ്റവരെ ചികിത്സിക്കാന്‍ മെഡിക്കല്‍ സ്റ്റാഫിനെയും വഹിച്ചുള്ള ഹെലികോപ്റ്റര്‍ കുനാറിലെത്തി. […]

GLOBAL News

അഫ്ഗാനിസ്താനിൽ ശക്തമായ ഭൂകമ്പം: മരണ സംഖ്യ 120 ആയി ഉയർന്നു; 1000 പേർക്ക് പരിക്കേറ്റു

  • 8th October 2023
  • 0 Comments

കാബൂൾ: അഫ്ഗാനിസ്താനി HBലെ പടിഞ്ഞാറൻ മേഖലയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ 120 പേർ മരിക്കുകയും 1000പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിസ്ഥാനിലുണ്ടായത്.1,000 ത്തോളം സ്ത്രീകളെയും കുട്ടികളെയും വയോധികരെയും പരിക്കേറ്റ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ആദ്യ ഭൂചലനമുണ്ടായത്. തുടർന്ന് 5.5,4.7,6.3,5.9,4.6 തീവ്രതയുള്ള ഏഴ് തുടർചലനങ്ങളും ഉണ്ടായിട്ടുണ്ട്. അഫ്ഗാനിസ്താനിൽ കഴിഞ്ഞ […]

International

വടക്കൻ അഫ്ഗാനിസ്താനിൽ സ്ഫോടനം; 7 പേർ കൊല്ലപ്പെട്ടു, 6 പേർക്ക് പരുക്ക്

  • 6th December 2022
  • 0 Comments

വടക്കൻ അഫ്ഗാനിസ്ഥാനിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ ഉണ്ടായ സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. രാവിലെ 7 മണിയോടെ ബാൽഖിലിലാണ് സ്ഫോടനം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്. തൊഴിലാളികൾ സഞ്ചരിച്ച ബസ് വരുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. ബാൽഖ് പ്രവിശ്യ ഉസ്ബെക്കിസ്താന്റെ അതിർത്തിക്കടുത്തുള്ള ഹൈരാതൻ പട്ടണത്തിൽ അഫ്ഗാനിസ്താനിലെ പ്രധാന ഡ്രൈ പോർട്ടുകളിലൊന്നാണ്. ബസിലെ ജീവനക്കാർ ജോലി ചെയുന്ന സ്ഥലത്തെപ്പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല.

International

കാബൂളിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേർ സ്‌ഫോടനം; 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

  • 30th September 2022
  • 0 Comments

കാബൂൾ: അഫ്ഗാനിസ്ഥാൻ തലാസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 27 പേരുടെ നില അതീവ ഗുരുതരവുമാണ്. പരീക്ഷക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന വിദ്യാർത്ഥികളാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. പടിഞ്ഞാറൻ കാബൂളിലെ ദഷ് ഇ ബർച്ചി എന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നത്. ന്യൂനപക്ഷമായ ഹസാര സമുദായം താമസിക്കുന്ന, ഷിയാ മുസ്ലീങ്ങൾ കൂടുതലുളള സ്ഥലമാണിത്. കൂടാതെ അഫ്ഗാനിലെ ധാരാളം സ്‌ഫോടനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുളള സ്ഥലമാണിത്. സുരക്ഷാ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ആളപായം സംബന്ധിച്ച വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും […]

National News

അഫ്ഗാൻ വിഷയം ;പാകിസ്താന്റെ പാത പിന്തുടർന്ന് ചൈനയും; യോഗത്തിൽ പങ്കെടുക്കില്ല

  • 9th November 2021
  • 0 Comments

അഫ്ഗാൻ വിഷയത്തിൽ പാകിസ്താന്റെ പാത പിന്തുടർന്ന് ചൈനയും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാനാവില്ലെന്ന് ചൈനയും നിലപാട് സ്വീകരിച്ചു. മേഖലാ സുരക്ഷാ യോഗം മുൻ നിശ്ചയിച്ചപ്രകാരം നാളെ തന്നെ തുടങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി.കൊവിഡ്കാരണം 2020ൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ചർച്ച മാറ്റിവെക്കപ്പെട്ടു ഈ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.അഫ്ഗാനെ വിഷയത്തിൽ മേഖലാ സുരക്ഷാ യോഗം ഡൽഹിയിൽ നാളെയാണ് ആരംഭിക്കുന്നത്. 2018 സെപ്റ്റംബർ ആരംഭിച്ച ചർച്ച 2019 നവംബറിലും ഇറാനിൽ വെച്ച് നടന്നു. യോഗത്തിൽ പാകിസ്താനും ചൈനയും […]

International News

വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച് താലിബാന്‍

  • 3rd November 2021
  • 0 Comments

അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സിക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും താലിബാന്‍ പറഞ്ഞു.അന്താരാഷ്ട്ര തലത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക പിന്തുണ നിലച്ചതിന് പിന്നാലെയാണ് താലിബാന്റെ നീക്കം. അഫ്ഗാനിസ്താനില്‍ യുഎസ് ഡോളറിന്റെ ഉപയോഗം വ്യാപകമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപാരത്തിനായി അയല്‍രാജ്യങ്ങളുടെ കറന്‍സി ഉപയോഗിക്കുന്നുണ്ട്. ”അഫ്ഗാനികളുമായുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനും എല്ലാ പൗരന്മാരോടും കടയുടമകളോടും വ്യാപാരികളോടും വ്യവസായികളോടും പൊതുജനങ്ങളോടും ഇസ്‌ലാമിക് എമിറേറ്റ് (താലിബാന്‍) നിര്‍ദ്ദേശിക്കുന്നു. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ […]

National News

അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കും; വി മുരളീധരൻ

  • 22nd August 2021
  • 0 Comments

അഫ്ഗാനിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മലയാളികൾ ഉൾപ്പെടെ മുഴുവൻ ആളുകളെയും തിരികെ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം അറിയിച്ചു. ഐ.എസിൽ ചേർന്ന മലയാളികളെ മോചിപ്പിച്ചതിനെ സംബന്ധിച്ച് വിവരങ്ങൊളൊന്നും ലഭിച്ചില്ലെന്നും മന്ത്രി അറിയിച്ചു.

International

അഫ്ഗാനിസ്ഥാനിൽ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി

  • 17th January 2021
  • 0 Comments

അഫ്ഗാനിസ്ഥാനിൽ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി.ജഡ്ജിമാര്‍ കോടതിയിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു ആയുധധാരികളായ ഒരു സംഘം ആളുകൾ ഇവർക്ക് നേരെ ആക്രമണം നടത്തിയത്. അഫ്​ഗാൻ തലസ്ഥാനമായ കാബൂളില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന. അഫ്ഗാനിസ്ഥാനിലെ സൈനികരുടെ എണ്ണം 2,500 ആക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. […]

error: Protected Content !!