പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ഇന്നുമുതല്‍ സമര്‍പ്പിക്കാം
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്ന് തുടക്കം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതല്‍ സമര്‍പ്പിച്ചു തുടങ്ങാം. വൈകിട്ട് 4 മണി മുതല്‍ ആണ് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുക. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേനയാണ് പ്രവേശന നടപടികള്‍ നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക്കുകളും പ്രവര്‍ത്തിക്കും. ഈ മാസം 20 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. ഈ മാസം ഇരുപത്തിനാലിന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളിലായി പ്രധാന അലോട്ട്‌മെന്റ് നടക്കും. […]






