Kerala National News

ആധാറില്‍ ഇനി ഫോട്ടോയോ, മൊബൈല്‍ നമ്പറോ, ഇ-മെയിലോ മാറ്റുന്നതിന് രേഖകളൊന്നും വേണ്ട

  • 16th September 2019
  • 0 Comments

ന്യൂഡല്‍ഹി: ഇനി മുതല്‍ ആധാറില്‍ നിങ്ങളുടെ പുതിയ ഫോട്ടോയോ, മൊബൈല്‍ നമ്പറോ, ഇ-മെയിലോ മാറ്റുന്നതിന് രേഖകളൊന്നും വേണ്ട. പകരം ആധാര്‍ സെന്‍ററില്‍ നേരിട്ട് എത്തിയാല്‍ മതിയാകും. വിരലടയാളം, ഐറിസ് സ്കാന്‍, ലിംഗം എന്നിവ മാറ്റുന്നതിനും രേഖകളുടെ ആവശ്യമില്ല. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. പേര്, വിലാസം, ജനനതിയതി എന്നിവ ചേര്‍ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് നേരത്തെ യുഐഡിഎഐ അറിയിച്ചിരുന്നു. ഓണ്‍ലൈനില്‍ വിലാസം മാത്രം മാറ്റുന്നതിനെ സാധിക്കൂ. അതിന് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ […]

Kerala National

സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍: എത്രയും വേഗം തീരുമാനം ഉണ്ടാകുമെന്ന് സുപ്രീം കോടതി

  • 13th September 2019
  • 0 Comments

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ എത്രയും വേഗം തീരുമാനം ഉണ്ടാകണമെന്ന് സുപ്രീം കോടതി. ഞങ്ങള്‍ക്ക് ഈ വിഷയം തീരുമാനിക്കാമോ അതോ ഹൈക്കോടതി തീരുമാനിക്കണമോ എന്ന് അറിയില്ല, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസിന്റെ യോഗ്യതയിലേക്ക് പോകില്ലെന്നും ഇത്തരം കേസുകള്‍ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ നിന്നും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ മാത്രം തീരുമാനം എടുക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

Local

റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ റേഷന്‍ നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് സെപ്റ്റംബര്‍ 30ന് ശേഷം റേഷന്‍ നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് പുറമെ കാര്‍ഡിലെ എല്ലാ അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്യണം എന്നാണ് നിര്‍ദേശം. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത് യഥാര്‍ത്ഥ അവകാശിയ്ക്ക് തന്നെയാണെന്ന് ഉറപ്പാക്കാനാണ് ഈ സംവിധാനം. സംസ്ഥാനത്ത് 99 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകളും 85 ശതമാനം അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആധാര്‍ ലിങ്ക് ചെയ്യാന്‍ റേഷന്‍ കടകളുമായാണ് ബന്ധപ്പെടേണ്ടത്. റേഷന്‍ കടയിലെ […]

error: Protected Content !!