Kerala News

വധഗൂഢാലോചനക്കേസിൽ ഏഴാം പ്രതി സായ് ശങ്കർ മാപ്പു സാക്ഷിയാകും

വധഗൂഢാലോചനക്കേസിൽ ഏഴാം പ്രതി സായ് ശങ്കർ മാപ്പു സാക്ഷിയാകും. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകിയതനുസരിച്ച് നാളെ വൈകീട്ട് മൂന്ന് മണിക്ക് ഹാജരാവാൻ ആവശ്യപ്പെട്ട് സായ് ശങ്കറിന് കോടതി നോട്ടീസ് നൽകി. സായ് ശങ്കറിൻ്റെ മൊഴികളൊക്കെ ദിലീപിനെതിരായ തെളിവുകളായി ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനുള്ള ഏറ്റവും നിർണായകമായ ഡിജിറ്റൽ തെളിവുകളാണ് സായ് ശങ്കർ നശിപ്പിച്ചത്. എന്നാൽ ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതെന്നും ഇവ വീണ്ടെടുക്കാനാവുന്നതാണെന്നുമാണ് […]

Kerala News

പല ആവശ്യങ്ങൾക്കായി ദിലീപിന്റെ വീട്ടിൽ പോയിരുന്നു; ഫാദർ വിക്ടറിന്റെ മൊഴിയെടുപ്പ് പൂർത്തിയായി

  • 27th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്ര കുമാറിന്റെ സുഹൃത്തായ വൈദികൻ വിക്ടറിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. പല ആവശ്യങ്ങൾക്കായി ബാലചന്ദ്ര കുമാറിനോടൊപ്പം ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും. എന്നാൽ പണം ആവശ്യപ്പെടാനല്ല പോയതെന്നും ഫാദർ വ്യക്തമാക്കി. താന്‍ ജയിലില്‍ കഴിയുമ്പോള്‍ ബാലചന്ദ്രകുമാര്‍ അവിടെയെത്തുകയും ജാമ്യം ലഭിക്കുന്നതിന് നെയ്യാറ്റിന്‍കര ബിഷപ്പുമായി ബന്ധപ്പെടാമെന്നും പറഞ്ഞിരുന്നു എന്നായിരുന്നു ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ജാമ്യം ലഭിച്ച ശേഷം വീട്ടിലെത്തിയ ബാലചന്ദ്ര കുമാറും വിക്ടറും ജാമ്യം ലഭിക്കാൻ സഹായിച്ചത് ബിഷപ്പ് ആണെന്നും അതിന് പണം ആവശ്യപ്പെട്ടു […]

Kerala News

നടിയെ ആക്രമിച്ച കേസ്; നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്

  • 27th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടു എന്ന ആരോപണത്തിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച്. ബിഷപ്പിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി.കേസുമായി ബന്ധപ്പെട്ട് ദിലീപിനെ നേരിട്ട്കണ്ട ഫാദർ വിക്ടറിന്റെ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ് . ബാലചന്ദ്ര കുമാർ പണം ആവശ്യപ്പെട്ടത് ഫാദർ വിക്ടർ മുഖേനെയാണെന്നാണ് ദിലീപിന്റെ ആരോപണം. നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതായി ദിലീപ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ബാലചന്ദ്രകുമാറിന് 10 […]

Entertainment News

‘ആശങ്കയുണ്ട് ‘അന്വേഷണത്തലവനെ മാറ്റുന്നത് പൊലീസ് സിനിമകളിലെ ആന്റി ക്ലൈമാക്‌സ് പോലെ നിരാശാജനകം;ഡബ്ലു.സി.സി

  • 24th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ കേസന്വേഷണ തലപ്പത്ത് അഴിച്ചുപണി നടത്തിയതുമായി ബന്ധപ്പെട്ട് തങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി ലഭിക്കുമെന്നതില്‍ ആശങ്കയുണ്ടെന്ന് ഡബ്ലു.സി.സി.എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ് എന്ന് ഡബ്ലു.സി.സി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണ രൂപം  ഞങ്ങൾക്ക് ആശങ്കയുണ്ട്ഞങ്ങളുടെ സഹപ്രവർത്തക […]

Kerala News

വധഗൂഡാലോചനക്കേസ് റദ്ദാക്കുമോയെന്ന് നാളെയറിയാം;ദിലീപിന് നിര്‍ണായക ദിനം

  • 18th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണം എന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി. നാളെ ഉച്ചയ്ക്ക് 1.45-ന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുക. കേസ് റദ്ദാക്കണമെന്നും അല്ലെങ്കില്‍ സി.ബി.ഐ.യ്ക്ക് വിടണമെന്നുമാണ് ദിലീപിന്റെ ആവശ്യം.വധ ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഡിവൈഎസ്പി ബൈജു പൗലോസ്, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നിവര്‍ […]

Kerala News

നടിയെ ആക്രമിച്ച കേസ്;ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ ശിരസ്തദാറെയും തൊണ്ടി ക്ലര്‍ക്കിനെയും ചോദ്യം ചെയ്യും,

  • 16th April 2022
  • 0 Comments

നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്നെന്ന ആരോപണത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവനക്കാരെ ചോദ്യംചെയ്യാൻ ഒരുങ്ങി അന്വേഷണസംഘം. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിൽപ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ശിരസ്തദാറിനെയും തൊണ്ടി ക്ലാര്‍ക്കിനെയുമാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യുക.2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. വിചാരണ […]

Kerala News

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ മൊഴിയെടുത്തു

  • 10th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം മഞ്ജു വാര്യരുടെ മൊഴിയെടുത്തു. ബാലചന്ദ്ര കുമാർ ഹാജരാക്കിയ ഓഡിയോ റെക്കോർഡിലുള്ളത് ദിലീപിന്റെ തന്നെ ശബ്ദമാണെന്ന് മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. ദിലീപിന് പുറമെ അനൂപ്, സുരാജ് അടക്കമുള്ളവരുടെ ശബ്ദവും തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രത്യേക സംഘം ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിൽ ഒരു പെണ്ണിനെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് താൻ ഈ ശിക്ഷ അനുഭവിക്കുന്നതെന്ന ദിലീപിന്‍റെ ഓഡിയോ അടക്കം ബാലചന്ദ്ര കുമാർ അന്വേഷണ സംഘത്തിന് കൈമാറിയ ഓഡിയോകൾ സ്ഥിരീകരിക്കുന്നതിനാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്. ബാലചന്ദ്രകുമാർ […]

Kerala News

വധ വധഗൂഢാലോചനാ കേസ്; ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്

  • 10th April 2022
  • 0 Comments

ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസിൽ തെളിവ് നശിപ്പിച്ചതിന് ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. അഡ്വ.ഫിലിപ് ടി വർഗീസ്, അഡ്വ. സുജേഷ് മേനോൻ എന്നിവർക്ക് നാളെ നോട്ടീസ് നൽകും. നേരത്തെ, നടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചെന്ന അതിജീവതയുടെ പരാതിയിൽ ദിലീപിന്റെ അഭിഭാഷകരായ അഡ്വ.ബി രാമൻപിള്ള, അഡ്വ.സുജേഷ് മേനോൻ, അഡ്വ.ഫിലിപ്പ് എന്നിവർക്ക് ബാർ കൗൺസിൽ നോട്ടീസ് അയച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിർണായകമാകാൻ പോകുന്ന ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചത് അഭിഭാഷകന്റെ […]

Kerala News

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യംചെയ്യുക ബാലചന്ദ്രകുമാറിനൊപ്പം,കേസിൽ ദിലീപും അഭിഭാഷകനും ദൃശ്യങ്ങൾ നേരത്തെ കണ്ടെന്ന് ശബ്ദരേഖ

  • 9th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യംചെയ്യും. കാവ്യയുടെ ചോദ്യം ചെയ്യൽ ദിവസമായ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നിർദ്ദേശം നൽകി. കാവ്യയ്ക്കെതിരായ തെളിവുകളിൽ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസിൽ വളരെ നിർണായകമാണെന്നാണ് വിലയിരുത്തൽ. സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം […]

Kerala News

തിരിച്ചെടുക്കാനാകാത്ത വിധം ദിലീപ് ചാറ്റുകള്‍ നശിപ്പിച്ചു;നീക്കിയത് പ്രമുഖ നടിയുടേത് ഉള്‍പ്പെടെ 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ

  • 5th April 2022
  • 0 Comments

വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ദിലീപ് ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളിൽ കൂടുതലും ദുബായ് നമ്പറുകൾ,ദുബായിലെ മലയാളി വ്യവസായികളടക്കമുള്ള ആളുകളുമായി നടത്തിയ ചാറ്റുകളാണ് ദിലീപ് ഡിലീറ്റ് ചെയ്തത്.ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്.കാവ്യാ മാധവൻ, ദിലീപിന്‍റെ സഹോദരീ ഭർത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ […]

error: Protected Content !!