National

നടിയും ഗായികയുമായ രുചിസ്മിത മരിച്ച നിലയില്‍

  • 28th March 2023
  • 0 Comments

പ്രശസ്ത ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരു മരിച്ച നിലയില്‍.ഒഡിഷയിലെ ബലാംഗിറിലുള്ള അമ്മാവന്റെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണു റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌‍മോർട്ടത്തിനായി അയച്ചു. ‘ആലൂ പറാത്ത’ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി വഴക്കുണ്ടായെന്നു മാതാവ് മാധ്യമങ്ങളോടു പറഞ്ഞു. രാത്രി 8 മണിക്ക് ഭക്ഷണമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 10 മണിക്ക് തയാറാക്കാം എന്നായിരുന്നു നടിയുടെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. പിന്നാലെയാണു നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ നേരത്തേയും ആത്മഹത്യാശ്രമം […]

Entertainment

ആ നടൻ വിവാഹം ചെയ്യാൻ പോകുന്നു എന്ന് കേട്ടപ്പോൾ ഹൃദയം തകർന്നു: നടി മീന

  • 20th March 2023
  • 0 Comments

മീന തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ തിളങ്ങുന്ന നടിയാണ്. 40 വർഷമായി മീന സിനിമ ഇൻഡസ്ട്രിയൽ വന്നിട്ട്. മീന ഇതുവരെ വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞു കൊണ്ടു വന്നിരിക്കുകയാണ്. നടി സുഹാസിനി അവതാരികയായ തമിഴ് ചാനൽ സിനി ഉലകത്തിൽ മീന അതിഥിയായി വന്നപ്പോൾ മീന തുറന്നു പറഞ്ഞത് തനിക്ക് ഒരു നടനെ വലിയ ഇഷ്ടമായിരുന്നു എന്നാണ്. അതുപോലെ തന്നെ അദ്ദേഹം വിവാഹം ചെയ്തു എന്നുള്ള വാർത്ത തന്നെ വളരെയധികം വിഷമിപ്പിച്ചു എന്നും. നടി മീന അത്രയേറെ ഇഷ്ടപ്പെട്ട […]

Entertainment

മകന് 18 വയസ്സ് തികഞ്ഞു , അവന്റെ കാര്യത്തിൽ ഇടപെടുന്നതിൽ പരിധിയുണ്ട്: മകന്റെ ചിത്രങ്ങൾക്ക് പ്രതികരിച്ചു നടൻ സ്റ്റാലിൻ

  • 20th March 2023
  • 0 Comments

തമിഴ് സിനിമകളെ എന്നും നെഞ്ചോട് ചേർക്കുന്ന മലയാളികൾക്ക് തമിഴ് സിനിമകളിലൂടെ പ്രിയങ്കരനായ താരമാണ് ഉദയനിധി സ്റ്റാലിൻ. ഇപ്പോൾ സിനിമ പൂർണമായി ഉപേക്ഷിച്ച് മുഴുവനായും രാഷ്ട്രീയത്തിലേക്ക് കടക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഉദയനിധി സ്റ്റാലിൻ. നിലവിൽ തമിഴ്നാട് യുവജനക്ഷേമ കായിക വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ ആണ് ഉദയനിധി സ്റ്റാലിൻ. അദ്ദേഹത്തിന്റെ മകനാണ് ഇമ്പനിധി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇമ്പനിധിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ […]

Trending

ഈ സമയത്ത് എന്നോട് ഇങ്ങനെ പെരുമാറരുത്….​ബാല ചേട്ടൻ ഓക്കെയാണ്: എലിസബത്ത് ഉദയൻ

  • 18th March 2023
  • 0 Comments

കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബാല ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സങ്കടത്തിലായിരുന്നു. അദ്ദേഹത്തിന് കുഴപ്പമൊന്നുമുണ്ടാവില്ലെന്നും നേരത്തെയും ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഭാര്യ എലിസബത്ത് പ്രതികരിച്ചത്. പതിവ് പോലെ ഇത്തവണയും അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹം ആശുപത്രിയിലായിരുന്ന സമയത്ത് തനിക്ക് വന്നുകൊണ്ടിരിക്കുന്ന മോശം മെസ്സേജുകളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് എലിസബത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ […]

Kerala

ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക്… ഒന്നും കാണാൻ ഇല്ല; ബ്രഹ്മപുരം വിഷയത്തിൽ നടി സരയു

  • 14th March 2023
  • 0 Comments

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ പ്രതികരിച്ച് നിരവധി സിനിമ താരങ്ങൾ രംഗത്ത് എത്തുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി സരയു. കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികൾ, നേതൃ സ്ഥാനത്തുള്ളവർ, ഭരണ സ്ഥാനത്തുള്ളവർ, മനസ്സിൽ കോറിയിട്ട വേദനയുണ്ട്. മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക്. ഒന്നും തന്നെ കാണാനായില്ലെന്ന് സരയു പറയുന്നു. സരയു തന്റെ ഫേസ്ബുക് […]

Kerala

നിങ്ങളെ വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ്: ബ്രഹ്മപുരം വിഷയത്തിൽ നടി അശ്വതി ശ്രീകാന്ത്

  • 13th March 2023
  • 0 Comments

ബ്രഹ്മപുരം തീപിടിത്തം ഉണ്ടാക്കിയ ദുരവസ്ഥയിൽ ബുദ്ധിമുട്ടുകയാണ് കൊച്ചി നഗരവാസികൾ. രണ്ടാഴ്ച എത്തിയിട്ടും പുക പൂർണ്ണമായും ശമിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ വിഷയത്തിൽ അധികാരികളെ വിമർശിച്ച് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ് എന്നാണ് അശ്വതി വിമർശിക്കുന്നത്. നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കും.എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, […]

Entertainment News

ചിലവന്നൂർ കായൽ കയ്യേറ്റം;നടൻ ജയസൂര്യക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു

  • 19th October 2022
  • 0 Comments

ചിലവന്നൂർ കായൽ കയ്യേറി മതിൽ നിർമിച്ചെന്ന കേസിൽ നടന്‍ ജയസൂര്യയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ആറുവർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഹർജിക്കാരനായ ഗിരീഷ് ബാബു കോടതിയിൽ വീണ്ടും ഹർജി ഫയൽ ചെയ്തതോടെയാണ് ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്.കടവന്ത്ര ഭാഗത്തെ വീടിന് സമീപം നടൻ നിർമ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയ്യേറി നിർമ്മിച്ചതാണെന്നാണ് ആരോപണം. കണയന്നൂർ താലൂക്ക് സർവേയർ ഇത് കണ്ടെത്തുകയും കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിക്ക് […]

Entertainment News

ഗുരുതരമായ കരൾ രോഗം;നിറകണ്ണുകളോടെ സഹായാഭ്യർത്ഥനയുമായി നടൻ വിജയൻ കാരന്തൂർ

  • 26th September 2022
  • 0 Comments

കരൾരോഗത്തിന് ചികിത്സ സഹായാഭ്യർത്ഥനയുമായി നടൻ വിജയൻ കാരന്തൂർ.കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർച്ഛിച്ചെന്നും കരൾ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്നും ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അഭ്യർഥിച്ചു.‘പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ . […]

Entertainment News

ടിനി ടോമിനെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യൽ പത്ത് മിനിറ്റിൽ പ്രതിയെ പൊക്കി പൊലീസ്

  • 25th January 2022
  • 0 Comments

തന്നെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുകൊണ്ടിരുന്ന യുവാവിനെ നിമിഷങ്ങൾക്കകം പൊലീസ് പിടികൂടിയെന്ന് നടൻ ടിനി ടോം എറണാകുളം ആലുവയിലുള്ള സൈബർ സെല്ലിന്റെ ഓഫിസിലിരുന്ന് ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് ടിനി ഇക്കാര്യം പങ്കുവച്ചത്.പല നമ്പറുകളിൽ നിന്നായി നിരന്തരം തന്നെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഫോൺ വിളിച്ച് യുവാവ് ശല്യപ്പെടുത്തിയെന്ന് പരാതിയിൽ ടിനി ടോം പറയുന്നു. താൻ തിരിച്ച് ക്ഷുഭിതനായി സംസാരിക്കുന്നത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നും ഒരുതരത്തിലും രക്ഷയില്ലെന്നു കണ്ടതോടെയാണ് സൈബർ സെല്ലിൽ പരാതി നൽകാൻ എത്തിയതെന്നും ടിനി […]

National News

നടന്‍ നസീറുദ്ദീന്‍ ഷാ ആശുപത്രിയില്‍

  • 30th June 2021
  • 0 Comments

പ്രമുഖ നടന്‍ നസീറുദ്ദീന്‍ ഷാ(70) ആശുപത്രിയില്‍. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നസറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ന്യുമോണിയയുടെ ചെറിയ ലക്ഷണമുണ്ടെന്നെും നസറുദ്ദീന്‍ ഷായെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിന്റെ ഭാര്യ രത്‌ന പതക് പറഞ്ഞു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. രോഗം ഭേദമായി ഉടന്‍ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രത്‌ന പതക് അറിയിച്ചു.

error: Protected Content !!