ആ നടൻ വിവാഹം ചെയ്യാൻ പോകുന്നു എന്ന് കേട്ടപ്പോൾ ഹൃദയം തകർന്നു: നടി മീന

0
122880

മീന തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ തിളങ്ങുന്ന നടിയാണ്. 40 വർഷമായി മീന സിനിമ ഇൻഡസ്ട്രിയൽ വന്നിട്ട്. മീന ഇതുവരെ വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞു കൊണ്ടു വന്നിരിക്കുകയാണ്.

നടി സുഹാസിനി അവതാരികയായ തമിഴ് ചാനൽ സിനി ഉലകത്തിൽ മീന അതിഥിയായി വന്നപ്പോൾ മീന തുറന്നു പറഞ്ഞത് തനിക്ക് ഒരു നടനെ വലിയ ഇഷ്ടമായിരുന്നു എന്നാണ്. അതുപോലെ തന്നെ അദ്ദേഹം വിവാഹം ചെയ്തു എന്നുള്ള വാർത്ത തന്നെ വളരെയധികം വിഷമിപ്പിച്ചു എന്നും. നടി മീന അത്രയേറെ ഇഷ്ടപ്പെട്ട നടൻ മറ്റാരുമല്ല ബോളിവുഡ് താരമായ ഹൃതിക് റോഷൻ ആയിരുന്നു. മീനക്ക് ഹൃതിക് റോഷനെ ഒരുപാട് ഇഷ്ടമായിരുന്നു.

അതുകൊണ്ടുതന്നെ വീട്ടിൽ വിവാഹ ആലോചന തുടങ്ങിയപ്പോൾ അമ്മയോട് മീന ആവശ്യപ്പെട്ടത് എനിക്ക് വരനായി ഋതിക് റോഷനെ പോലെയുള്ള ഒരാളെ മതി എന്നായിരുന്നു. ഹൃതിക് വിവാഹിതനായി എന്ന് കേട്ടപ്പോൾ തന്നെ ഞാൻ ആകെ തകർന്നു പോയെന്നും മീന പറഞ്ഞു. ആ സമയത്ത് മീനയുടെ വിവാഹം കഴിഞ്ഞില്ല. ഇൻ്റർവ്യൂയിനിടെ സുഹാസിനി മീന ഹൃതിക് റോഷനെ പരിചയപ്പെടുന്ന ഒരു പഴയ ഫോട്ടോ കാണിച്ചതോടു കൂടിയായിരുന്നു മീന തൻ്റെ മനസ്സിൽ ഉള്ളത് തുറന്നുപറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here