അപകടമുണ്ടായപ്പോള്‍ കുഴിയിലേക്ക് വീണതിനാലാണ് താന്‍ രക്ഷപ്പെട്ടത്; ഞെട്ടല്‍ മാറാതെ അജ്‌ന ഷെറിന്‍
കല്ലടിക്കോട്: പാലക്കാട് പനയമ്പാടത്ത് അമിതവേഗത്തിലെത്തിയ ലോറിക്കടിയില്‍പെട്ട് കൂട്ടുകാരികള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട അജ്‌ന ഷെറിന്‍. അപകടമുണ്ടായപ്പോള്‍ കുഴിയിലേക്ക് വീണതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് അജ്‌ന ഷെറിന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷക്ക് ശേഷം കടയില്‍ നിന്ന് ഐസും സിപ് അപ്പും വാങ്ങിയ ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. പാലക്കാട് നിന്നും മണ്ണാറക്കാട് ഭാഗത്തുനിന്നും ലോറികള്‍ വരുന്നുണ്ടായിരുന്നു. ഈ രണ്ട് ലോറികളും ഇടിച്ചു. ഇതോടെ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നുള്ള ലോറി ഞങ്ങളുടെ മുകളിലേക്ക് മറിഞ്ഞു. നാലു […]









