Local

രാരോത്ത് ഗവ: മാപ്പിള ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

കൊടുവള്ളി : രാരോത്ത് ഗവ: മാപ്പിള ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാരാട്ട് റസാഖ് എം.എല്‍ എ നിര്‍വഹിച്ചു. എംഎല്‍എ യുടെ 2018-19 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 86.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. കേരളത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമി പുരോഗതിയും വരുത്തുന്നതിന്റെ ഭാഗമായി നബാര്‍ഡ് ഫണ്ടില്‍ നിന്ന് 2 കോടി രൂപയും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 1 കോടി രൂപയും രാരോത്ത് സ്‌കൂളിന്നു അനുവദിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവൃത്തിയുടെ […]

Local

കുഴിയടച്ച് രണ്ടാം നാള്‍ പൊട്ടിപ്പൊളിഞ്ഞ് കാരന്തൂര്‍-ഓവുങ്ങര റോഡ്

കാരന്തൂര്‍ :2 ദിവസം മുമ്പ് മുമ്പ് കുഴിയടച്ച് കാരന്തൂര്‍ ഓവുങ്ങര അപകടസാധ്യത കൂടുതലുള്ള മേഖല വീണ്ടും പൊട്ടിപ്പൊളിഞ്ഞ നിലയില്‍. : ശരിയായ രീതിയില്‍ സിമന്റും മറ്റും ചേര്‍ക്കാതെ കുഴിയടച്ചതിനാലാണ് മഴ പെയ്തയുടനെ വീണ്ടും പൊട്ടിപ്പൊളിഞ്ഞ് പഴയ സ്ഥിതിയിലായത്. നിരവധി വാഹനങ്ങള്‍ ദിവസവും പോകുന്ന റോഡില്‍ ഈ കുഴികള്‍ കാരണം അപകട സാധ്യത ഏറെയാണ്. സര്‍ക്കാര്‍ ചിലവില്‍ ആണെങ്കില്‍ എന്തിന് ഈ പ്രഹസനം എന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ചോദ്യം.

Local

14 വര്‍ഷത്തെ കാത്തിരിപ്പ്; പറമ്പത്ത് കാവ് ആമ്പല്‍കുളം റോഡ് യാഥാര്‍ത്ഥ്യമായി

കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ പറമ്പത്ത് കാവ് ഡിവിഷനില്‍ ജനങ്ങള്‍ ഏറെ നാളായി കാത്തിരുന്ന റോഡ് യാഥാര്‍ത്ഥ്യമായി. 14 വര്‍ഷമായി ജനങ്ങള്‍ കാത്തിരുന്ന സ്വപ്‌നമാണ് പറമ്പത്ത് കാവ് ആമ്പല്‍ കുളം റോഡ്. ആസ്തി ഫണ്ടില്‍ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. റോഡ് ഇന്നലെ കാരാട്ട് റസാഖ് എംഎല്‍എ നാടിന് സമര്‍പ്പിച്ചു.

യുവതിയെ പീഡിപ്പിച്ച കേസ്സിൽ ഒരാൾ റിമാന്റിൽ മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ ഊർജിതം

ചൂലൂർ: എംവിആർ ഹോസ്പിറ്റലിൽ കരാർ ജീവനക്കാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാർക്കെതിരെ യുവതിയുടെ പരാതി. സെക്യൂരിറ്റി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി കുന്ദമംഗലം പോലീസിൽപരാതി നൽകിയത്.ചൂലൂർ എം.വി.ആർ കാൻസർ സെൻററിലെ ക്ലീനിംഗ് കമ്പനിയിലെ ജീവനക്കാരിയെയാണ് അതെ സെക്യൂരിറ്റി വിഭാഗത്തിലെ മാനേജർ അയ്യപ്പൻ തിരുവനന്തപുരം{ 50} വയസ്സ് സൂപ്പർവൈസർ വിജീഷ് മലയമ്മ{40} എന്നിവർ ചേർന്നു പീഡനം നടത്തിയതായി യുവതി. ഇവർക്കെതിരെ കുന്നമംഗലം പോലീസ് ലൈംഗിക പീഡനത്തിനു് കേസെടുത്തു വിജീഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി കോടതി […]

കുന്ദമംഗലത്ത് “ഗ്രാമത്തോടപ്പം ” പ്രോഗ്രാമിന് തുടക്കം

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ “ഗ്രാമത്തോടപ്പം ” പ്രോഗ്രാമിന് മുറിയനാലിൽ തുടക്കം മഴക്കാല രോഗങ്ങളെ അകറ്റാനായി ആയുർവേദ യുനാനി മെഡിക്കൽ ക്യാമ്പിന് പുറമേ എസ്.എസ് എൽ സി +2 വിജയികളെ ആദരിക്കലും തൊഴിലുറപ്പ് തൊഴിലാളികളെ അനുമോദിക്കുകയും ചെയ്തു ഗ്രാമ പഞ്ചായത്ത് വാർഡ് 7 ന്റെ ആഭിമുഖ്യത്തിൽ മുറിയനാൽ സുബുലുസ്സലാം മദ്രസ അങ്കണത്തിൽ നടന്ന പ്രോഗ്രാം മുൻ.എം.എൽ.എയു.സി.രാമൻ ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ ടി.കെ.സൗദ അധ്യക്ഷത വഹിച്ചു മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളി മുണ്ട, പഞ്ചായത്തംഗം […]

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽവൻമോഷണം

മെഡിക്കൽകോളേജ്: മെഡിക്കൽകോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മായനാട് ഒഴുക്കര ഭാഗത്തെ നിരവധി കടകളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. കീർത്തി മെഡിക്കൽ ഷോപ്പിൽ നിന്ന് 50,000 രൂപ അപഹരിച്ചു. മറ്റു ആറോളം കടകൾകുത്തിത്തുറന്ന് സാധങ്ങളും പണവും മോഷ്ടിക്കപ്പെട്ടു . മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു .കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും കളവ് പെരുകുകയാണ്. പോലീസ് അതീവ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം വെല്ലുന്ന തരത്തിലാണ് മോഷ്ടാക്കൾ വിലസുന്നത്. പോലീസ് പട്രോളിങ് പട്രോളിങ് ശക്തമാക്കിയെങ്കിലും മോഷണത്തിന് […]

Kerala Local

തെക്കേതൊടുക ഇരുമ്പ് പാലം കാന്തപുരം ഉദ്ഘാടനം ചെയ്യും

കുന്ദമംഗലം: എസ് വൈ.എസ് സംസ്ഥാന കമ്മറ്റി ഐസിഎഫ് സഹായത്തോടെ ഓമശ്ശേരി പഞ്ചായത്തിലെ വെള്ളച്ചാൽ – കൊടുവള്ളി നഗരസഭാ പരിധിയിൽ വരുന്ന തെക്കേതൊടുക എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഇരുതുള്ളി പുഴക്ക് കുറുകെ നിർമ്മിച്ച ഇരുമ്പ് പാലം നാളെ (ഞായർ) വൈകുന്നേരം നാല് മണിക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. നേരത്തെ ഇരുസ്ഥലങ്ങളെയും ബന്ധിപ്പിച്ചിരുന്ന മരപ്പാലങ്ങൾ പ്രളയത്തിൽ തകർന്നതോടെ പ്രയാസത്തിലായ പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് എസ് വൈ എസ് സാന്ത്വനം വിഭാഗം പാലം നിർമിക്കാൻ മുന്നോട്ടുവന്നത്. […]

Local

കെ.എം.സി.ടി ആര്‍ട്‌സ് കോളേജ് റാഗിങ്: കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം : ഫ്രറ്റേണിറ്റി മൂവ്മെന്റ്

മുക്കം: കോഴിക്കോട് മണാശ്ശേരി കെ.എം.സി.ടി ആര്‍ട്‌സ് കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങിന്റെ പേരില്‍ രണ്ടാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ഗോതമ്പറോഡ് സ്വദേശി എ.പി ഫാസിലിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജൂണ്‍ 18ാം തിയ്യതി ഉച്ച ഭക്ഷണം കഴിക്കാന്‍ പോവുമ്പോള്‍ ഏതാനും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ആദ്യം മുഖത്തടിക്കുകയും, ചാവികൊണ്ട് മുഖത്തും മൂക്കിനും ചെവിക്കും കുത്തുകയും നിലത്തിട്ട് തലക്കും കഴുത്തിനും ഉള്‍പ്പെടെ […]

Kerala News

നിര്യാതയായി

പാലാ: ജനതാദൾ എസ് ദേശീയ കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ പ്രൊഫ.എൻ.എം ജോസഫിന്റെ മാതാവ് അന്നമ്മ മാത്യു നീണ്ടുക്കുന്നേൽ (93) നിര്യാതയായി. സംസ്കാരം നാളെ ( 23-06-2019- ഞായർ) ഉച്ചകഴിഞ്ഞ് 02:30 ന് ചേന്നാട് ലൂർദ്ദ് മാതാ പള്ളിയിൽ. പരേത ചേന്നാട് ഒറ്റലാങ്ങൽ കുടുംബാംഗമാണ്. മറ്റുമക്കൾ: മേരി വര്ഗീസ് താഴൂശേരിൽ USA, സിസ്റ്റർ ട്രീസാ എസ് എ ബി എസ് (വാഴപ്പള്ളി – ചങ്ങനാശ്ശേരി), ലില്ലിക്കുട്ടി തോമസ് ഉപ്പുമ്മാക്കൽ (തിരുവഞ്ചൂർ) , പരേതനായ ജോർജ് മാത്യു. മരുമക്കൾ: […]

Kerala Local News

കേരളത്തിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.: ജില്ലയില്‍ 22 -ന് ഓറഞ്ച് അലേര്‍ട്ട്‌

ജൂൺ 21 ന് കാസർഗോഡ് ജില്ലയിലും ജൂൺ 22 ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ  ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.  yellow അലെർട് പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ  […]

error: Protected Content !!