Local

ലഹരി വിരുദ്ധ ക്യാമ്പയ്‌നുമായി ഡിവൈഎഫ്‌ഐ

കൊടുവള്ളി :ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ‘ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാകൂ’ എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊടുവള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അങ്ങാടിയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ലഹരി ഉപയോഗത്തിനും വര്‍ധനവിനുമെതിരെ ഡിവൈഎഫ്‌ഐ മേഖലാ തലത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ജനകീയ ജാഗ്രതാ സമിതികള്‍ രുപീകരിച്ച് വരുകയാണ്. ബിജുലാല്‍ ,ഹക്കീം വെണ്ണക്കാട്, മിഥുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Local

കൊടുവള്ളി നഗരസഭ ഉപതെരഞ്ഞെടുപ്പ്: 91.18 ശതമാനം പോളിങ്

കൊടുവള്ളി: കൊടുവള്ളി നഗര സഭയില്‍ ഡിവിഷന്‍ കൗണ്‍സിലറായിരുന്ന പി.കെ ഷീബ രാജിവച്ചതിനെത്തുടര്‍ന്ന് വാരിക്കുഴിതാഴം 14-ാം ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 91.18 ശതമാനം പോളിംഗ്. ആകെയുള്ള 862 വോട്ടര്‍മാരില്‍ 786 പേര്‍ വോട്ട്രേഖപ്പെടുത്തി. കരിവില്ലിക്കാവ് അങ്കണവാടിയില്‍ രാവിലെ 7 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചത്. ഫലപ്രഖ്യാപനം വെള്ളിയാഴ്ച്ച രാവിലെ 10ന് കൊടുവള്ളി നഗരസഭ ഓഫീസ് പരിസരത്ത് നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അരിക്കോട്ടില്‍ അനിത യുഡിഎഫിമായി സരോജിനി ഗോപാലന്‍ ബിജെപിക്കായി രമ അനില്‍കുമാര്‍ എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.

News

വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി മരിച്ചു

കോഴിക്കോട്; പന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടി മരിച്ചു. പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മല്‍ മുകുന്ദന്റെ മകള്‍ മനീഷയാണ് മരിച്ചത്. ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം. ഏറെ ഒഴുക്കുള്ള പുഴയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിന് ശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃത്‌ദേഹം കിട്ടിയത്. വിദ്യാര്‍ത്ഥിനിയുടെ ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ ഇത് തിരിച്ചറിഞ്ഞാണ് പുഴയില്‍ ചാടിയത് മനീഷയാണെന്ന ഉറപ്പിച്ചത്. സംഭവം അറിഞ്ഞയുടന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. വിദ്യാര്‍ത്ഥി പുഴയില്‍ ചാടുന്ന […]

News

ഒന്ന് വീണു; പൊട്ടി വീഴാനായ് മിഠായിത്തെരുവിലെ അലങ്കാര വിളക്കുകള്‍

കോഴിക്കോട് : മിഠായിത്തെരുവില്‍ നവീകരണത്തിന്റെ ഭാഗമായി തൂക്കിയ ഡൂം ലൈറ്റുകളില്‍ ഒന്ന് ഇന്നലെ പൊട്ടി വീണു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ലൈറ്റ് പൊട്ടി വീണത്. രണ്ടു സ്ത്രീകള്‍ ആ സമയത്തു അതു വഴി നടന്നു പോകുന്നുണ്ടായിരുന്നു. ഭാഗ്യവശാലാണ് അവരുടെ തലയില്‍ ലൈറ്റ് വീഴുന്നത് ഒഴിവായത്. ലൈറ്റിനകത്തു മഴ വെള്ളം നിറഞ്ഞു ഭാരം വര്‍ധിച്ചതാണു പൊട്ടി വീഴാന്‍ കാരണം. ഇത്തരത്തില്‍ വെള്ളം നിറഞ്ഞ ലൈറ്റുകള്‍ ഇനിയുമുണ്ട്. ഇവ വീഴാനുള്ള സാധ്യതയുമുണ്ട്. ലൈറ്റുകളില്‍ മിക്കതും പ്രകാശിക്കാറില്ല എന്ന പരാതിയുമുണ്ട്.

Local

ദേവകിക്ക് മറക്കാനാവില്ല സര്‍ക്കാറിന്റെ ഈ കൈതാങ്ങ്

കെയര്‍ ഹോം എന്ന പദ്ധതിയില്ലെങ്കില്‍ അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ കഴിയേണ്ടി വന്നേനെ,  പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ എലിക്കാട് ദേവകി പറയുന്നു. പ്രളയത്തില്‍ വെള്ളം കയറി നഷ്ടപ്പെട്ട വീടിന് പകരം ഇന്ന് അടച്ചുറപ്പുള്ള വീട്ടില്‍ മക്കളോടൊപ്പം താമസിക്കുന്ന ഇവര്‍ക്ക് സ്്വപ്നസാക്ഷാത്കാരമാണ്  കൃഷ്ണവിലാസം എന്ന് വീട്. സംസ്ഥാന സര്‍ക്കാറും പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്നാണ് പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ എലിക്കാട് ദേവകിക്ക് വീട് നിര്‍മ്മിച്ചു നല്‍കിയത്.  പ്രവൃത്തി പൂര്‍ത്തിയായ വീട്ടില്‍ മെയ് നാലിനാണ് ഇവര്‍ താമസമാക്കിയത്. എലിക്കാട് ഭാഗത്ത്, മഴപെയ്താല്‍ വെള്ളം […]

Local

കവിതകളെ അടുത്തറിഞ്ഞ് വയോജനകേന്ദ്രത്തില്‍ സാഹിത്യസായാഹ്‌നം

‘കണ്ട മുഖങ്ങള്‍ വീണ്ടും കണ്ടാലറിയുന്നില്ലഇവിടെ കാതങ്ങള്‍ നീളുന്നുകാഴ്ചകള്‍ മങ്ങുന്നുകാലം മുന്നോട്ട് പായുന്നു’നാലുവരി കൊണ്ട് നാനാര്‍ത്ഥങ്ങള്‍ രചിച്ച, വെള്ളിമാട്കുന്ന് വയോജന കേന്ദ്രം അന്തേവാസി രമണി  ടീച്ചറുടെ കവിതയാണിത്. വയോജനകേന്ദ്രത്തിലെ താമസക്കാരായ രമണിടീച്ചറുടെയും ജാനകിയുടെയും നാംദേവിന്റെയും വരികള്‍ വലിയ അക്ഷരങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഹാളില്‍ അവിടുത്തെ മുഴുവന്‍ താമസക്കാരും ഒരു വായനാദിന സായാഹ്നത്തിനായി ഒത്തുകൂടി. വായനാ പക്ഷാചരണത്തോട് അനുബന്ധിച്ച് വെള്ളിമാടുകുന്ന് വയോജന കേന്ദ്രത്തില്‍ നടത്തിയ സാഹിത്യ സെമിനാര്‍ വയോജനകേന്ദ്രത്തിലെ അറിയാതെ പോകുന്ന എഴുത്തുകാര്‍ക്കും മികച്ച വായനക്കാര്‍ക്കും തങ്ങളുടെ രചനകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി […]

News

കൊടുവള്ളിയിലെ ഉപതെരഞ്ഞെടുപ്പ്; വോട്ടിങ്ങ് പുരോഗമിക്കുന്നു

കൊടുവള്ളി: കൊടുവള്ളി നഗരസഭയില്‍ സി പി ഐ എം കൗണ്‍സിലര്‍ പി.കെ ഷീബ രാജി വെച്ച ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വാരിക്കുഴിത്താഴം പതിനാലാം ഡിവിഷനില്‍ ആണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആശാ വര്‍ക്കറും പൊതു പ്രവര്‍ത്തകയുമായ അരീക്കോട്ടില്‍ അനിതയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സരോജിനി ഗോപാലന്‍ ആണ് യു ഡി എഫ് സ്ഥാനാര്‍ഥി. രമ അനില്‍കുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി. കിരിവില്ലക്കാവ് സാംസ്‌കാരിക നിലയത്തിലാണ് പോളിംഗ് സ്റ്റേഷന്‍. തെരഞ്ഞെടുപ്പില്‍ പോലീസ് കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Local

കിഴക്കോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് വര്‍ണ്ണക്കുടകള്‍ വിതരണം ചെയ്തു

കിഴക്കോത്ത് :കിഴക്കോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബേങ്ക് പരിധിയില്‍ പെട്ട പന്ത്രണ്ടോളം അംഗനവാടിയിലായി ഇരുനൂറോളം പിഞ്ചുകുട്ടികള്‍ക്ക് വര്‍ണ്ണക്കുടകള്‍ വിതരണം ചെയ്തു. മറിവീട്ടില്‍ താഴം അംഗനവാടിയില്‍ വെച്ച് ബാങ്ക് പ്രസിഡണ്ട് സി.എം ഖാലിദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിവിധ അംഗനവാടികളിലായി നടന്ന പരിപാടികളില്‍ ബേങ്ക് ഡയറക്ടര്‍മാരായ നൗഷാദ് പന്നൂര്‍, സുബൈര്‍ കച്ചേരിമുക്ക് , ശ്രീജിത്ത് മറിവീട്ടില്‍ താഴം, ഉമ്മര്‍ കണ്ടിയില്‍ , സുഹറ , […]

News

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

കോഴിക്കോട്: കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 29 ന് രാവിലെ 10 മണിയ്ക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്, ഓഫീസര്‍ സെയില്‍സ്, ഏജന്‍സി മാനേജര്‍ ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ് (യോഗ്യത – ബിരുദം), അക്കൗണ്ടന്റ് (ബി കോം, ടാലി), പ്രോഗ്രാമിങ് ഫാക്കല്‍റ്റി (എം.സി.എ), ഏജന്‍സി പാര്‍ട്ണര്‍ ചാനല്‍ (പ്ലസ് ടു), അഡൈ്വസര്‍, ഏരിയ മാനേജര്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (യോഗ്യത എസ്.എസ്.എല്‍.സി ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള 40 വയസ്സില്‍ താഴെ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ […]

Local

വെള്ളിമാടുകുന്ന് വയോജന കേന്ദ്രത്തില്‍ നടന്ന വായന പക്ഷാചരണ സെമിനാര്‍

വെള്ളിമാടുകുന്ന്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സാമൂഹ്യനീതി വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വെള്ളിമാടുകുന്ന് വയോജന കേന്ദ്രത്തില്‍ നടന്ന വായന പക്ഷാചരണ സെമിനാര്‍ കവി.വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്നു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സാമൂഹ്യനീതി വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വെള്ളിമാടുകുന്ന് വയോജന കേന്ദ്രത്തില്‍ നടന്ന വായന പക്ഷാചരണ സെമിനാറില്‍ വയോജനകേന്ദ്രത്തിലെ താമസക്കാര്‍ കവിത ചൊല്ലുന്നു

error: Protected Content !!