കോഴിക്കോട്; പന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടി മരിച്ചു. പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മല്‍ മുകുന്ദന്റെ മകള്‍ മനീഷയാണ് മരിച്ചത്.
ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം. ഏറെ ഒഴുക്കുള്ള പുഴയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിന് ശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃത്‌ദേഹം കിട്ടിയത്.
വിദ്യാര്‍ത്ഥിനിയുടെ ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ ഇത് തിരിച്ചറിഞ്ഞാണ് പുഴയില്‍ ചാടിയത് മനീഷയാണെന്ന ഉറപ്പിച്ചത്.
സംഭവം അറിഞ്ഞയുടന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. വിദ്യാര്‍ത്ഥി പുഴയില്‍ ചാടുന്ന സമയത്ത് അതുവഴി പോയ ലോറി ഡ്രൈവര്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞതാണ് വിദ്യാര്‍ത്ഥിനി. മരണ കാരണം വ്യക്തമല്ല