ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രത്യേക സംഘം അന്വേഷിക്കണം; പരീക്ഷ റദ്ദാക്കണം; ഇല്ലെങ്കിൽ സമരത്തിലേക്ക്; കെ എസ് യു
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കണമെന്നും ഇല്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും കെഎസ്‍യു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വിടി സൂരജ് പറഞ്ഞു. പരീക്ഷ റദ്ദാക്കിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായ സമരത്തിലേക്ക് കെഎസ്‍യു നീങ്ങും. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വിജിലൻസ് എസ് പി ക്കും എസ് പി ക്കും ഗവർണർക്കും കെഎസ്‍യു പരാതി നൽകി. ആദ്യമായിട്ടല്ല ചോദ്യ പേപ്പർ ചോരുന്നത്. മുമ്പും ചോർന്നിട്ടുണ്ട്. എം എസ് സൊല്യൂഷൻ പോലെയുള്ള ട്യൂഷൻ സെന്‍ററുകളുടെ സാമ്പത്തിക സ്രോതസ്സ് […]