Entertainment News

ഉഗാദിയുടെയും പുതുവർഷത്തിന്റെയും ഈ വേളയിൽ പുതിയ തുടക്കം; കാന്താര 2 എഴുത്ത് ജോലികൾ ആരംഭിച്ചതായി ഋഷഭ് ഷെട്ടി

കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ എഴുത്ത് ജോലികൾ ആരംഭിച്ചതായി ഋഷഭ് ഷെട്ടി. ഉഗാദി പ്രമാണിച്ച് ഋഷഭ് തന്നെയാണ് ട്വിറ്ററിലൂടെ രണ്ടാം ഭാഗത്തിന്റെ വിവരം അറിയിച്ചത്.
കാന്താരയുടെ 100-ാം ദിന ആഘോഷവേളയിലാണ് ഋഷഭ് ചിത്രത്തിന്റെ പ്രീക്വൽ പ്രഖ്യാപിച്ചത്.

‘ഉഗാദിയുടെയും പുതുവർഷത്തിന്റെയും ഈ വേളയിൽ ‘കാന്താര 2’വിന്റെ എഴുത്ത് ജോലികൾ ആരംഭിച്ചിരിക്കുകയാണ്. ഞങ്ങൾ ഏറെ അഭിമാനത്തോടെ ഈ വിവരം നിങ്ങൾ പ്രേക്ഷകരെ അറിയിക്കുന്നു. മറ്റൊരു ആകർഷകമായ കഥ നിങ്ങൾക്ക് ഇത്തവണയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കും’. നിർമ്മാതാക്കൾ ട്വിറ്ററിൽ കുറിച്ചു.

കാന്താരയിലെ കഥയും തെയ്യവും ഋഷഭിന്റെ ഗംഭീര പ്രകടനവും ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിലും പ്രശംസിക്കപ്പെട്ടതോടെ ബോക്സ് ഓഫീസ് കീഴടക്കുന്ന കന്നഡ ചിത്രമായി കാന്താര തിളങ്ങി.
അത് കൊണ്ട് തന്നെ, ഹൊംബാലെ ഫിലിംസ് നിർമ്മിക്കുന്ന സിനിമയുടെ പ്രീക്വലിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ഋഷഭ് ആരാധകർ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!