Trending

പട്ടാപ്പകല്‍ കാട്ടുപന്നിയുടെ വിളയാട്ടം; ബൈക്ക് യാത്രക്കാരന് പരിക്ക്

കണ്ണൂര്‍: പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളച്ചാല്‍ ടൗണില്‍ കാട്ടുപന്നിയുടെ അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ വെള്ളച്ചാല്‍ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം. അസ്ലമിന്റെ ഉടമസ്ഥതയിലുള്ള തുണിക്കടയിലേക്കാണ് ആദ്യം വിരണ്ടോടിയെത്തിയ കാട്ടുപന്നി ഓടിക്കയറിയത്.

കടയിലെ ഗ്ലാസ് ഷെല്‍ഫ് തകര്‍ത്തശേഷം റോഡിലേക്ക് ഇറങ്ങിയോടിയ പന്നി ബൈക്ക് യാത്രക്കാരനായ മുഹമ്മദിനെ ആക്രമിക്കുകയായിരുന്നു. ചക്കരക്കല്‍ ഭാഗത്തു നിന്നും വരികയായിരുന്ന മുഹമ്മദ് അതിവേഗതയില്‍ ബൈക്കിന് കുറുകെ കാട്ടുപന്നി ചാടിയതു കാരണം നിയന്ത്രണം വിട്ടു റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

സാരമായ പരിക്കേറ്റ മുഹമ്മദ് ചക്കരക്കല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി. പെരളശേരി പഞ്ചായത്തിലെ മക്രേരി, പിലാഞ്ഞി, വെളളച്ചാല്‍, ബാവോഡ് എന്നീ സ്ഥലങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം കാരണം കര്‍ഷകരും ജനങ്ങളും വലഞ്ഞിരിക്കുകയാണ്. വാഴ, കപ്പ, ചേമ്പ്, മഞ്ഞള്‍ തുടങ്ങി സര്‍വതും കാട്ടുപന്നി നശിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ മാസം പെരളശേരി പഞ്ചായത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം വനംവകുപ്പ് പ്രത്യേക സേനയെത്തി പത്തോളം കാട്ടുപന്നികളെ വെടിവെച്ചു കൊന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!