International News

ലണ്ടന് പിന്നാലെ യു എസ് കോൺസുലേറ്റിന് നേരെയും ഖലിസ്ഥാൻ വാദികളുടെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

അമൃത്പാൽ സിംഗിനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് കൊണ്ട് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണത്തിന് പിന്നാലെ യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം.ആക്രമണത്തിൽ ഇന്ത്യയിലെ യു എസ് പ്രതിനിധികളെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.

നേരത്തെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ആക്രമണം ഉണ്ടാകുന്നത്. അമൃത് പാലിനെ വെറുതെ വിടുക എന്നെഴുതിയ വലിയ ബാനറുകൾ ഉയർത്തിക്കാട്ടി എത്തിയ അക്രമകാരികൾ ഗ്ലാസ് ഡോറുകളും വാതിലുകളും അടിച്ചു തകർത്തു.
സംഭവത്തിൽ ഇന്ത്യയിലെ യുഎസ് പ്രതിനിധികളെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.ഇത്തരത്തിലുള്ള ആക്രമണ സംഭവങ്ങൾ തടയുവാൻ ആവശ്യമായ നടപടികൾ എടുക്കണമെന്ന് ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതേസമയം, ഒളിവിൽ തുടരുന്ന അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് പഞ്ചാബ് പൊലീസ് പറ‍ഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!