ദുരന്തമൊഴിയാതെ തുർക്കി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. മലാട്യ ഉൾപ്പെടെ ഭൂകമ്പം തകർത്തെറിഞ്ഞ തെക്കൻ തുർക്കിയിലാണ് കനത്ത മഴയെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്
ഭൂകമ്പത്തെ തുടർന്ന് ടെന്റുകളിലും താത്കാലിക സംവിധാനങ്ങളിലും കഴിഞ്ഞവരാണ് മരണപ്പെട്ടത്. കൂടാതെ, വെള്ളപ്പൊക്കത്തിൽ നിരവധി റോഡുകൾ തകരുകയും, നിർത്തിയിട്ട വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്തു. നിരവധി താത്കാലിക വീടുകളും ഒലിച്ചുപോയി.
സിറിയൻ അതിർത്തിയോട് ചേർന്ന സാൻലിയർഫയിൽ മാത്രം 11 പേർ മരണപെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.കാണാതായവർക്കു വേണ്ടി 10 അംഗസംഘം രക്ഷാപ്രവർത്തനം നടത്തുന്നതായി തുർക്കി സർക്കാർ അറിയിച്ചു.
കഴിഞ്ഞ മാസം തുർക്കിയിലുണ്ടായ ഭൂമി കുലുക്കത്തിൽ അൻപതിനായിരത്തോളം പേർ മരിച്ചിരുന്നു. മെയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങളെ കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചെന്ന വിമർശനമാണ് വീണ്ടും മത്സരത്തിനാെരുങ്ങുന്ന പ്രസിഡന്റ് ഏർദോഗൻ നേരിടുന്നത്