Kerala

നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം, ചോദ്യോത്തര വേള റദ്ദാക്കി

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ സുഗമമായി നടത്തി കൊണ്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ് എന്നും ചോദ്യോത്തര വേള റദ്ദാക്കുകയാണ് എന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

ഇതോടെ സഭാ നടപടികള്‍ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിയുകയായിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരമാണ് എന്ന് എഎന്‍ ഷംസീര്‍ കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങള്‍ സത്യഗ്രഹസമരമാണ് നടത്തിയത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്

വാച്ച് ആന്റ് വാര്‍ഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിച്ചു എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്നലെ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ് എന്ന് സ്പീക്കര്‍ പറഞ്ഞു. പരിശോധിച്ച് നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും ഇതിനോട് യോജിച്ചു.

അതേസമയം ഭരണപക്ഷവും ഇന്ന് ശക്തമായി തന്നെ രംഗത്തെത്തി. പ്രതിപക്ഷം സമാന്തര സഭ ചേര്‍ന്നതില്‍ നടപടി വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം അതിരുവിടുകയാണ് എന്നും ഭരണപക്ഷം കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!