National News

അല്ലാഹു ബധിരൻ, അതിനാൽ ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നു; വിവാദ പരാമർശവുമായി ബി ജെ പി നേതാവ്

ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അല്ലാഹു ബധിരൻ ആയതിനാൽ ആണെന്ന വിവാദ പരാമർശവുമായി ബി ജെ പി നേതാവ് കെഎസ് ഈശ്വരപ്പ.

ഒരുപൊതു പരിപാടിയിൽ സംസാരിക്കുന്നതിനിടെ അടുത്ത പള്ളിയിൽ നിന്ന് ബാങ്ക് ഉയർന്നപ്പോളാണ് കെഎസ് ഈശ്വരപ്പ വിവാദ പരാമർശം നടത്തിയത്.

“എവിടെ പോയാലും ബാങ്ക് വിളി എനിക്ക് തലവേദനയാണ്. സുപ്രിം കോടതിയുടെ വിധി വരാനുണ്ട്. ഈ ബാങ്ക് വിളി അവസാനിക്കും. അമ്പലത്തിൽ സ്ത്രീകളും പെൺകുട്ടികളും പ്രാർത്ഥിക്കുന്നുണ്ട്. ഞങ്ങൾ മതവിശ്വാസികളാണ്. പക്ഷേ, ഞങ്ങൾ ഉച്ചഭാഷിണി ഉപയോഗിക്കാറില്ല. പ്രാർത്ഥനകൾക്കായി നിങ്ങൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കണമെങ്കിൽ, അതിനർത്ഥം അള്ളാഹു ബധിതരാണെന്നാണ്.”- ഈശ്വരപ്പ പറഞ്ഞു.

രാത്രി 10 മുതൽ രാവിലെ 6 വരെ പൊതു അടിയന്തിരാവസ്ഥയ്ക്കല്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് സുപ്രിം കോടതി 2005 ജൂലായിൽ തടഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!