National News

രാജ്യത്തെ ആദ്യ ട്രാൻസ് ടീ സ്റ്റാൾ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ അൻഷുൽ ഗുപ്ത ഉദ്ഘാടനം ചെയ്തു

അസമിലെ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ ‘ട്രാൻസ് ടീ സ്റ്റാൾ’ പ്രവർത്തനം ആരംഭിച്ചു. ട്രാൻസ് ജെൻഡർ കമ്യൂണിറ്റിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ശാസ്തീകരിക്കാനും ഇന്ത്യൻ റെയിൽവേ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്.

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ട്രാൻസ് ടീ സ്റ്റാൾ റെയിൽവേ സ്റ്റേഷനിലാരംഭിക്കുന്നത്.
ട്രാൻസ്‌ജെൻഡർ സമൂഹത്തെ ശാക്തീകരിക്കുന്നതിനായി നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (NEFR) ആണ് ‘ട്രാൻസ് ടീ സ്റ്റാൾ’ തുറക്കാനുള്ള ആശയം സൃഷ്ടിച്ച് നടപ്പിലാക്കിയത്. ഇവർക്ക് ഓൾ അസം ട്രാൻസ്‌ജെൻഡർ അസോസിയേഷന്റെ സജീവ സഹകരണം ലഭിച്ചതോടെ പദ്ധതി യാഥാർത്ഥ്യമായി.

ഗുവാഹത്തി സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുള്ള ‘ട്രാൻസ് ടീ സ്റ്റാൾ’ വെള്ളിയാഴ്ച എൻഎഫ് റെയിൽവേ ജനറൽ മാനേജർ അൻഷുൽ ഗുപ്ത ഉദ്ഘാടനം ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!