കാന്തരയുടെ കഥ പുനീത് രാജ് കുമാറിനോട് പറഞ്ഞിരുന്നെന്നും എന്നാൽ അദ്ദേഹത്തിന്റെ തിരക്കേറിയ ഷെഡ്യൂളും മറ്റ് ജോലികളും കാരണം സിനിമ ചെയ്യാൻ സാധിക്കാതെ വരുകയായിരുന്നെന്നും ഋഷഭ് ഷെട്ടി.
വ്യത്യസ്തമായ കഥകൾ അവതരിപ്പിക്കുക എന്നത് പുനീതിന്റെ ആഗ്രഹമായിരുന്നു എന്നാൽ മറ്റ് സിനിമകൾ കാരണം അദ്ദേഹത്തിന് കാന്താരയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല, ഋഷഭ് പറഞ്ഞു.
ഒരിക്കൽ പുനീത് തന്നെ വിളിച്ച് സിനിമയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു വെന്നും സിനിമ എടുക്കാൻ കൂടുതൽ കാലതാമസം വേണ്ടി വന്നത് ഇത് കൊണ്ടാണെന്നും ഋഷഭ് പറഞ്ഞു.
‘ശിവ എന്ന കഥാപാത്രമായി എനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ പുനീത് ആ വേഷത്തിന് ഭംഗിയായി ചേരുമെന്നാണ് തോന്നിയത്, പ്രത്യേകിച്ച് എരുമയോട്ടത്തിന്റെ രംഗങ്ങളിൽ,’ ഋഷഭ് കൂട്ടിച്ചേർത്തു.

