National News

ഹിന്ദു ദൈവങ്ങൾക്കെതിരെ വിവാദ പരാമർശം; ബൈരി നരേഷിനെതിരെ ആക്രമണം

ഇന്ത്യൻ നിരീശ്വര വാദി സൊസൈറ്റി പ്രസിഡന്റ് ബൈരി നരേഷിനെതിരെ വീണ്ടും ആക്രമണം. ഹിന്ദു ദൈവങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയതിന് ഒരു കൂട്ടം അയ്യപ്പഭക്തർ തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലയിലെ ഗോപാൽപൂരിൽ വെച്ച് കാറിൽ നിന്ന് പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു

ലോ കോളേജിലെ പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട നരേഷിന്റെ വാഹനത്തെ ഒരു കൂട്ടർ വളയുകയും പിടിച്ചിറക്കി മർദ്ദിക്കുകയുമായിരുന്നു. പോലീസെത്തി ആക്രമി സംഘത്തെ പിടിച്ച് മാറ്റിയെങ്കിലും പോലീസ് വണ്ടിയിൽ വെച്ചും മർദ്ദനം തുടർന്നു . വലതുപക്ഷ സംഘടനകളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.ആക്രമികളെയെല്ലാം അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

നേരത്തെ ഹിന്ദു ദൈവങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയതിന് ബൈരി നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 45 ദിവസത്തോളം ജയിലിൽ കിടന്ന നരേഷ് ഫെബ്രുവരി 16നാണ് പുറത്തിറങ്ങിയത്. ജയിൽ മോചിതനായതിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവന നടത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!